ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; പ്രതിഷേധം ശക്തം, ആലപ്പുഴയില്‍ ഇന്ന് കളക്ടറേറ്റ് വളയും

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; പ്രതിഷേധം ശക്തം, ആലപ്പുഴയില്‍ ഇന്ന് കളക്ടറേറ്റ് വളയും
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശ്കതമാക്കി കോണ്‍ഗ്രസ്. ഇന്ന് രാവിലെ പത്ത് മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റ് വളഞ്ഞ് ധര്‍ണ നടത്തും. ഇതേ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളെ നിയന്ത്രിക്കാന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപവത്കരിച്ചു.

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിന് എതിരെ പരസ്യപ്രതികരണവുമായി നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിയമനം ആലപ്പുഴ ജില്ലയ്ക്ക് തന്നെ അപമാനമാണെന്ന് മുസ്ലീം ലീഗ് ജില്ല അധ്യക്ഷന്‍ എ.എം.നസീര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ കെ. എം ബഷീറിനെ മദ്യപിച്ചു വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി നിയമിച്ച സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

മജിസ്റ്റീരിയല്‍ അധികാരമുള്ള ജില്ലാ കളക്ടര്‍ പദവിയിലേക്ക് കളങ്കിതനായ വ്യക്തിയെ നിയമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും എ.എം.നസീര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാകമ്മിറ്റിയും പ്രതിഷേധം അറിയിച്ചു. ഈ തീരുമാനം റദ്ദാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.



Other News in this category



4malayalees Recommends