'കെ ടി ജലീല്‍ താങ്കളൊരു വടിവൊത്ത ഫാസിസറ്റാണ്, അബ്ദുള്ള കുട്ടിക്കും എത്രയോ താഴെ'; യൂത്ത് കോണ്‍ഗ്രസ്

'കെ ടി ജലീല്‍ താങ്കളൊരു വടിവൊത്ത ഫാസിസറ്റാണ്, അബ്ദുള്ള കുട്ടിക്കും എത്രയോ താഴെ'; യൂത്ത് കോണ്‍ഗ്രസ്
മാധ്യമം ദിനപത്രം നിരോധിക്കാന്‍ ഇടപെട്ടു എന്ന ആരോപണത്തെ തുടര്‍ന്ന് കെ ടി ജലീലിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി കരുവാ റഫീഖ്. കെ ടി ജലീല്‍ എന്ന അബ്ദുല്‍ ജലീല്‍ ഒരു വടിവൊത്ത ഫാസിസ്റ്റാണ്. മാധ്യമ ധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് മഹാമാരിയുടെ കാലത്ത് കോവിഡ് കെടുതിയുടെ ദുരന്തം പേറുന്ന പ്രവാസി സമൂഹത്തിന് വേണ്ടി ഒരു പത്രം ശബ്ദമുയര്‍ത്തിയതാണ് പ്രകോപിപ്പിച്ചെതെങ്കില്‍ അദ്ദേഹത്തിന്റെ മനസിന്റെ വൈകൃതം അളക്കാനുള്ള അളവ്‌കോല്‍ സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ കയ്യില്‍ പോലും കാണില്ലായിരുന്നുവെന്നും റഫീഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാധ്യമ നിരോധനാഭ്യര്‍ത്ഥന കത്തിന്റെ ലക്ഷ്യമെന്തെന്ന് പൊതുസമൂഹത്തോട് തുറന്നന്ന് പറയണം. കേരളീയ പൊതു സമൂഹത്തിലും സാമുധായിക പ്ലാറ്റ് ഫോമിലും അബ്ദുള്ള കുട്ടിക്കും എത്രയൊ താഴെയാണ് ജലീലെന്നും കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

KT ജലീല്‍ എന്ന അബ്ദുല്‍ ജലീല്‍ താങ്കളൊരു വടിവൊത്ത ഫാസിസ്റ്റാണ്. മാധ്യമ ധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് മഹാമാരിയുടെ കാലത്ത് കോവിഡ് കെടുതിയുടെ ദുരന്തം പേറുന്ന പ്രവാസി സമൂഹത്തിന് വേണ്ടി ഒരു പത്രം ശബ്ദമുയര്‍ത്തിയതാണ് താങ്കളെ പ്രകോപിപ്പിച്ചെതെങ്കില്‍ താങ്കളുടെ മനസിന്റെ വൈകൃതം അളക്കാനുള്ള അളവ്‌കോല്‍ സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ കൈയ്യില്‍ പോലും കാണില്ലായിരുന്നു അത്രക്ക് ഇരുട്ടു നിറഞ്ഞതാണ് താങ്കളുടെ മനസ്.

മിസ്റ്റര്‍ ജലീല്‍ ഒന്ന് ചോദിച്ചോട്ടെ സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് ഭരണ വര്‍ഗ്ഗത്തിന്റെ മാപ്പിള ഔട്ട്‌റേജസ് ആക്ടിനെതിരെ അല്‍ അമീന്‍ പത്രം ശക്തമായ നിലപാടെടുത്തതിന്റെ പേരില്‍ പത്രം നിരോധിക്കപ്പെട്ടു അതില്‍ താങ്കളുടെ നിലപാട് എന്താണ്? ഫാസിസ്റ്റ് വിരുദ്ദ വാര്‍ത്തകള്‍ നല്‍കിയും ഭരണ വര്‍ഗ്ഗത്തിന്റെ ജനാധിപത്യ ധ്വംസനങ്ങക്കെതിരെ നിലപാടെടുത്തതിനും മോദി ഗവണ്‍മെന്റ് മീഡിയ വണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ വിലക്കിനെ സംബന്ധിച്ച് താങ്കളുടെ നിലപാട് എന്താണ് ? അല്‍ അമീന്‍ പത്ര നിരോധനവും മീഡിയ വണ്‍ വിലക്കിനും വ്യക്തമായ ഫാസിസ്റ്റ് അജണ്ടയും ലക്ഷ്യവും ഉണ്ടെന്നെത് ചരിത്ര സത്യമാണ.്

പക്ഷെ താങ്കളുടെ മാധ്യമ നിരോധനാഭ്യര്‍ത്ഥന കത്തിന്റെ ലക്ഷ്യമെന്തെന്ന് പൊതുസമൂഹത്തോട് തുറന്ന് പറയാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. പ്രിയപ്പെട്ട ജലീല്‍ ഇടത് നേതാക്കള്‍ ഒന്നൊന്നായി താങ്കളെ തള്ളി പറഞ്ഞ് കൊണ്ടിരിക്കുകയാണ് കേരളീയ പൊതു സമൂഹത്തിലും സാമുധായിക പ്ലാറ്റ് ഫോമിലും അബ്ദുള്ള കുട്ടിക്കും എത്രയൊ താഴെയാണ് ജലീല്‍ ഇന്ന് താങ്കള്‍!

Other News in this category



4malayalees Recommends