ആറു വയസ്സുകാരിയേയും മാതാപിതാക്കളേയും കൊലപ്പെടുത്തി അക്രമിയായ 25 കാരന്‍ ആത്മഹത്യ ചെയ്തു

ആറു വയസ്സുകാരിയേയും മാതാപിതാക്കളേയും കൊലപ്പെടുത്തി അക്രമിയായ 25 കാരന്‍ ആത്മഹത്യ ചെയ്തു
ഐയോവ സ്‌റ്റേറ്റ് പാര്ക്കില്‍ നാലംഗ കുടുംബത്തിലെ ആറു വയസ്സുള്ള പെണ്‍കുട്ടിയേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം വെടിവച്ചു മരിച്ചു. കൂടെയുണ്ടായിരുന്ന 9 വയസ്സുകാരന്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു സംഭവം.

മക്വിറ്റ കേവ്‌സ് സ്റ്റേറ്റ് പാര്‍ക്ക് കോമ്പൗണ്ടിലാണ് ടെയ്‌ലര്‍ സ്‌ക്കിമിഡിറ്റ് (42) ഭാര്യ സാറ സ്‌ക്കിമിഡിറ്റ് (42) ആറു വയസ്സുള്ള പെണ്‍കുട്ടി എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്. ഇവരെ വെടിവച്ചു കൊലപ്പെടുത്തിയെന്ന് കരുതുന്ന ആന്റണി ഷെര്‍വിന്റെ (25) മൃതദേഹം പാര്‍ക്കില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

suspect-iowa-park-murder

വെടിവയ്പ്പിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ഷെര്‍വിനുമായി തന്റെ സഹോദരിക്കോ കുടുംബത്തിനോ യാതൊരു മുന്‍ പരിചയവുമില്ലെന്നു കൊല്ലപ്പെട്ട സാറായുടെ സഹോദരന്‍ ആഡം പറഞ്ഞു.

9 വയസ്സുകാരന്‍ രക്ഷപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends