എയര്‍ ഇന്ത്യ ബോംബാക്രമണത്തില്‍ കുറ്റവിമുക്തനായ റിപുദാമന്‍ മാലിക്കിന്റെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ കാനഡ പൊലീസ് അറസ്റ്റ് ചെയ്തതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തു. ടാനര്‍ ഫോക്‌സ് (21), ജോസ് ലോപ്പസ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.1985ലെ എയര്‍ ഇന്ത്യ ബോംബാക്രമണത്തില്‍ കുറ്റവിമുക്തനായിരുന്നു കൊല്ലപ്പെട്ട റിപുദാമന്‍ മാലിക്. ജൂണ്‍ 15 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ വെച്ച് റിപുദമന്‍ സിങ് മാലിക് (75) വെടിയേറ്റ് കൊല്ലപ്പെട്ടത്. എയര്‍ ഇന്ത്യ ബോംബാക്രമണ കേസില്‍ മാലിക്കിനേയും കൂട്ടുപ്രതി അജയ്ബ് സിംഗ് ബഗ്രിയേയും 2005ല്‍ ഗൂഢാലോചന കുറ്റങ്ങളില്‍ വെറുതെവിട്ടിരുന്നു. 331 പേരാണ് അന്ന് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പിതാവിന് സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും തന്റെ ബിസിനസ്സുകളിലും സമൂഹത്തിന് വേണ്ടി ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിക്കുകയായിരുന്നുവെന്നും റിപുദാമന്‍ സിങ് മാലിക്കിന്റെ മൂത്തമകന്‍ ജസ്പ്രീത് മാധ്യമങ്ങളോട് പറഞ്ഞു. ആരെങ്കിലും തന്നെ ഭീഷണിപ്പെടുത്തുന്നതിനെക്കുറിച്ച് അച്ഛന്‍ ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. അതേസമയം കൊലപാതകത്തിന് പിന്നില്‍ എയര്‍ ഇന്ത്യ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും മകന്‍ ജസ്പ്രീത് പറഞ്ഞു.