കാനഡ എക്‌സ്പ്രസ് എന്‍ട്രി; കുടിയേറ്റക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ജോലി നല്‍കുക ഈ 10 നഗരങ്ങള്‍; വിമരിക്കല്‍ കൂടുന്നതിനാല്‍ സാധ്യതയും ഏറെ

കാനഡ എക്‌സ്പ്രസ് എന്‍ട്രി; കുടിയേറ്റക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ജോലി നല്‍കുക ഈ 10 നഗരങ്ങള്‍; വിമരിക്കല്‍ കൂടുന്നതിനാല്‍ സാധ്യതയും ഏറെ

ഈ വര്‍ഷം വന്‍തോതില്‍ കാനഡക്കാര്‍ ജോലിയില്‍ നിന്നും വിരമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കുടിയേറ്റക്കാരെ വരവേല്‍ക്കേണ്ടത് അവര്‍ക്ക് സുപ്രധാനമായി മാറിയിട്ടുണ്ട്. ലേബര്‍ വിപണിയിലെ ക്ഷാമം പരിഹരിക്കാന്‍ സ്‌കില്‍ഡ് വര്‍ക്കേഴ്‌സിനെ ഉള്‍പ്പെടെ കാനഡ അധികമായി തേടും.


ഈ ദശകത്തിന്റെ അവസാനത്തോടെ അഞ്ച് മില്ല്യണ്‍ കാനഡക്കാര്‍ റിട്ടയര്‍ ചെയ്യുമെന്നാണ് ഇമിഗ്രേഷന്‍ മന്ത്രി സിയാന്‍ ഫ്രേസറുടെ വാക്കുകള്‍. അതുകൊണ്ട് തന്നെ ഇമിഗ്രേഷന്‍ സാമ്പത്തിക രംഗത്തിന് മുന്‍പത്തേക്കാള്‍ പ്രധാനമായി മാറിയിരിക്കുന്നു, ഫ്രേസര്‍ ട്വീറ്റ് ചെയ്തു.

ഈ വര്‍ഷം 431,645 കുടിയേറ്റക്കാരെ വരവേല്‍ക്കാനാണ് കാനഡ ഒരുങ്ങുന്നത്. അടുത്ത വര്‍ഷം 447,055 പുതിയ പെര്‍മനന്റ് റസിഡന്റ്‌സിനെയും, 2024ല്‍ 451,000 പേരെയും സ്വീകരിക്കുമെന്ന് ഇമിഗ്രേഷന്‍ കാനഡ പറയുന്നു.

എക്‌സ്പ്രസ് എന്‍ട്രിയില്‍ കുടിയേറ്റക്കാര്‍ക്ക് വേഗത്തില്‍ ജോലി ലഭിക്കുന്നത് പ്രധാനമായും 10 നഗരങ്ങളിലാണ്. ബ്രാന്റ്‌ഫോര്‍ഡ്, കെലോവ്‌ന, ക്യുബെക്, കാല്‍ഗറി, സസ്‌കാടൂണ്‍, അബോട്‌സ്‌ഫോര്‍ഡ്, ഹാലിഫാക്‌സ്, വിക്ടോറിയ, ടൊറന്റോ എന്നിവിടങ്ങളിലാണ് സാധ്യത കൂടുതല്‍.
Other News in this category



4malayalees Recommends