പങ്കാളി ആവശ്യപ്പെട്ട ശേഷവും കോണ്ടം ധരിക്കാതെ സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കാം; സുപ്രധാന വിധിയുമായി കനേഡിയന്‍ സുപ്രീംകോടതി

പങ്കാളി ആവശ്യപ്പെട്ട ശേഷവും കോണ്ടം ധരിക്കാതെ സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കാം; സുപ്രധാന വിധിയുമായി കനേഡിയന്‍ സുപ്രീംകോടതി

സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ധരിക്കാന്‍ പങ്കാളി ആവശ്യപ്പെട്ട ശേഷം ഇത് ചെയ്യാതിരുന്നാല്‍ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷ വിധിക്കാമെന്ന് പ്രസ്താവിച്ച് കാനഡ സുപ്രീംകോടതി.


കോണ്ടം ഉപയോഗിക്കുന്നതായി നടിക്കുകയോ, സെക്‌സിന് ഇടയില്‍ പങ്കാളിയുടെ അനുമതിയില്ലാതെ ഇത് നീക്കം ചെയ്യുകയോ ചെയ്യുന്നത് പരസ്പര ധാരണയോടെയുള്ള സെക്‌സെന്ന നിയമപരിരക്ഷയുടെ ലംഘനമാണെന്ന് പരമോന്നത കോടതി ഐക്യകണ്‌ഠേന വിധിച്ചു.

ബി.സിയില്‍ റോസ് മക്കെന്‍സി കിര്‍ക്ക്പാട്രിക്കിനെതിരെയുള്ള കേസില്‍ പുതിയ വിചാരണ തുടങ്ങാനും കോടതി ഉത്തരവിട്ടു. ഇയാളുടെ പങ്കാളി കോണ്ടം ധരിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും സെക്‌സിനിടയില്‍ ഇത് നീക്കം ചെയ്‌തെന്നാണ് പരാതി.

കേസില്‍ ബ്രിട്ടീഷ് കൊളംബിയ അപ്പീല്‍ കോടതി പുതിയ വിചാരണയ്ക്ക് ഉത്തരവിട്ടെങ്കിലും ഇതിനെതിരെ പ്രതി പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു.
Other News in this category



4malayalees Recommends