ദുബായ് നഗരത്തില്‍ റോഡില്‍ അപകടം ഒഴിവാക്കാന്‍ സിമന്റുകട്ടകള്‍ എടുത്തുമാറ്റി വൈറലായ പ്രവാസി യുവാവിനെ അഭിനന്ദിച്ച് ദുബായ് കിരീടാവകാശി ; നന്മയെ പുകഴ്ത്തി സോഷ്യല്‍മീഡിയയും

ദുബായ് നഗരത്തില്‍ റോഡില്‍ അപകടം ഒഴിവാക്കാന്‍ സിമന്റുകട്ടകള്‍ എടുത്തുമാറ്റി വൈറലായ പ്രവാസി യുവാവിനെ അഭിനന്ദിച്ച് ദുബായ് കിരീടാവകാശി ; നന്മയെ പുകഴ്ത്തി സോഷ്യല്‍മീഡിയയും
ഡെലിവറി ജോലിക്കായി പോകുമ്പോള്‍ ദുബായ് നഗരത്തിന് വേണ്ടി നന്മ ചെയ്ത പ്രവാസി യുവാവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. റോഡില്‍ തടസമായിരുന്ന സിമന്റ് കട്ടകള്‍ ജോലി തിരക്കിനിടയിലും എടുത്തുമാറ്റുന്നതാണ് യുവാവാണ് വൈറല്‍ വീഡിയോയിലുള്ളത്. ഒട്ടേറെ പേര്‍ പങ്കുവെച്ച യുവാവിന്റെ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള അഭിനന്ദനമാണ് ലോകമെമ്പാടുനിന്നു തന്നെ ലഭിക്കുന്നത്.

ഇപ്പോഴിതാ ആ വിഡിയോ ശ്രദ്ധയില്‍പ്പെട്ട സാക്ഷാല്‍ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്നെ അഭിനന്ദനവുമായി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍മീഡിയകളിലൂടെ അഭിനന്ദിച്ച ശൈഖ് ഹംദാന്‍ പ്രവാസി യുവാവിനെ നേരിട്ട് വിളിച്ചും നന്ദി അറിയിച്ചു.

ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഞായറാഴ്ചയാണ് ഈ വീഡിയോ കണ്ടതും യുവാവിനെ അഭിനന്ദിച്ചതും.


പ്രവാസി യുവാവിനെ വൈറലാക്കിയ സംഭവമിങ്ങനെ: ദുബായ് നഗരത്തിലെ ഒരു ജങ്ഷനിലെ റോഡില്‍ വാഹനങ്ങള്‍ക്ക് അപകടമായി രണ്ടു വലിയ സിമന്റ് കട്ടകള്‍ വീണുകിടന്നിരുന്നു. ഈ സമയം ഡെലിവറിക്കായി അതുവഴി പോവുകയായിരുന്നു ഈ പ്രവാസി യുവാവ്. ട്രാഫിക് സിഗ്‌നല്‍ ചുവപ്പു കത്തിയപ്പോള്‍ ധരിച്ച ഹെല്‍മറ്റൊന്നും ഊരി വെയ്ക്കാതെ തന്നെ ഈ ഡെലിവറി ബോയ് ബൈക്കില്‍ നിന്നിറങ്ങി രണ്ടു കട്ടകളും എടുത്തുമാറ്റുകയായിരുന്നു.

വലിയ അപകടങ്ങള്‍ക്കുവരെ കാരണമായി, ദുബായ് നഗരത്തില്‍ ഒരു ദുരന്തമായി തീര്‍ന്നേക്കാമായിരുന്ന തടസം യുവാവ് മാറ്റുന്നത് കണ്ട കാര്‍ യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായത്. പിന്നീട് പലരും പങ്കുവെച്ച ആ വീഡിയോ ദുബായ് കിരീടാവകാശി ശൈഖ് ഹംദാനും ശ്രദ്ധിക്കകുയായിരുന്നു.

ദുബായ് നഗരത്തില്‍ ലാഭേച്ഛയില്ലാതെ ചെയ്ത സേവനത്തെ അഭിനന്ദിക്കണമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. കൂടാതെ ഡെലിവറി ബോയ്‌യെ കണ്ടെത്താന്‍ സഹായിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിനും മണിക്കൂറിനകം ഉത്തരം കിട്ടി. പാകിസ്താന്‍ സ്വദേശിയായ അബ്ദുല്‍ ഗഫൂറായിരുന്നു ഇത്. ആളെ തിരിച്ചറിഞ്ഞതോടെ 'ആ നല്ല മനുഷ്യനെ കണ്ടെത്തി, നന്ദി അബ്ദുല്‍ ഗഫൂര്‍, നിങ്ങള്‍ ദയാലുവായ ഒരാളാണ്. നമ്മള്‍ ഉടന്‍ കാണും!' എന്നാണ് ശൈഖ് ഹംദാന്ഡ കുറിച്ചത്.

കൂടാതെ അല്‍പസമയത്തിനകം തന്നെ അദ്ദേഹം അബ്ദുല്‍ ഗഫൂറിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും നന്ദിയറിയിക്കുകയും ചെയ്തു. 'ഹലോ, ഇത് ശൈഖ് ഹംദാന്‍' എന്നുതുടങ്ങുന്ന ഫോണ്‍ വിളി അവിശ്വസനീയമായി തോന്നിയെന്നാണ് അബ്ദുല്‍ ഗഫൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Other News in this category



4malayalees Recommends