കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ തള്ളുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉത്തരവാദികളെ നാടുകടത്താന്‍ നിര്‍ദ്ദേശം

കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ തള്ളുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉത്തരവാദികളെ നാടുകടത്താന്‍ നിര്‍ദ്ദേശം
കുവൈത്തില്‍ രണ്ട് പ്രവാസികള്‍ കോണ്‍ക്രീറ്റ് മാലിന്യം തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ശക്തമായ നടപടിയുമായി അധികൃതര്‍. രണ്ട് ദിവസം മുമ്പാണ് അല്‍ മുത്ലഅ റെസിഡന്‍ഷ്യല്‍ സിറ്റി പ്രൊജക്ടിന് പിന്നില്‍ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ തള്ളുന്ന രണ്ട് പ്രവാസികളുടെ ദൃശ്യങ്ങള്‍ ഒരു കുവൈത്തി പൗരന്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്.

രാജ്യത്തെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതിന് പുറമെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളെ നാടുകടത്തണമെന്നും നിര്‍ദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്!തു. വീഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ രാജ്യത്തെ എണ്‍വയോണ്‍മെന്റ് പബ്ലിക് അതോരിറ്റി നടപടികളും തുടങ്ങി. ഇന്‍സ്!പെക്ഷന്‍ ടീമുകളോടും ജുഡീഷ്യല്‍ ഓഫീസര്‍മാരോടും നിയന്ത്രണം കര്‍ശനമാക്കാനും പ്രത്യേക ഏരിയകളില്‍ മാലിന്യം തള്ളുന്നതിനെതിരെ എണ്‍വയോണ്‍മെന്റ് പബ്ലിക് അതോരിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends