മലയാളി ഹാജിമാരുടെ അവസാന സംഘം മടങ്ങി

മലയാളി ഹാജിമാരുടെ അവസാന സംഘം മടങ്ങി
കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ അവസാന ഹജ്ജ് സംഘം നാട്ടിലേക്ക് തിരിച്ചു. ഞായറാഴ്ച വൈകീട്ട് 5.10 ന് സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5752 വിമാനത്തിലാണ് 304 തീര്‍ത്ഥാടകര്‍ അടങ്ങുന്ന സംഘം മടങ്ങിയത്. പുലര്‍ച്ചെ ഇവര്‍ നെടുമ്പാശ്ശേരിയിലെത്തി.

കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരെല്ലാം മദീന വിമാനത്താവളത്തിലിറങ്ങിയാണ് ഹജ്ജിനെത്തിയത്. അതിനാല്‍ ഹജ്ജിന് മുമ്പ് തന്നെ ഇവരെല്ലാം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു.

Other News in this category4malayalees Recommends