ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; പ്രതികാരം, മുതലാളിയുടെ വീട് പൊളിച്ച് തൊഴിലാളിയുടെ പ്രതിഷേധം

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു;  പ്രതികാരം,  മുതലാളിയുടെ വീട് പൊളിച്ച് തൊഴിലാളിയുടെ പ്രതിഷേധം
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ പ്രകോപിതനായി മുതലാളിയുടെ വീട് പൊളിച്ച് തൊഴിലാളിയുടെ പ്രതികാരം. തൊഴിലുടമയുടെ മുന്നില്‍ കരയാനോ കാലുപിടിക്കാനോ നില്‍ക്കാതെ ഭൂവുടമയുടെ കായലോരത്തെ ആഡംബരവസതികള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുകളഞ്ഞും പ്രദേശം മുഴുവന്‍ താറുമാറാക്കിയുമാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

കാനഡയിലെ കല്‍ഗറിയിലാണ് സംഭവം. പോലീസെത്തുന്നതിന് മുമ്പ് ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ രോഷം തീര്‍ക്കാന്‍ തടാകത്തിന്റെ സമീപത്തുള്ള പ്രദേശം മുഴുവന്‍ ആ തൊഴിലാളി നശിപ്പിച്ചു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

'ഒടുവില്‍ തൊഴിലാളിസമൂഹം ഉണര്‍ന്നിരിക്കുന്നു' എന്ന് ഒരാള്‍ പ്രതികരിച്ചപ്പോള്‍ 'ഇതിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കില്‍ ഇയാള്‍ അറസ്റ്റിലായേനെ' എന്ന് മറ്റൊരാള്‍ പ്രതികരിച്ചു. സംഭവത്തില്‍ അമ്പത്തിയൊമ്പതുകാരനെ അറസ്റ്റ് ചെയ്തതായി ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്ക് വലിയൊരു തുക പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends