സവാഹിരിയെ കൊലപ്പെടുത്തിയത് 'ഫ്‌ളൈയിംഗ് ജിന്‍സു' ഉപയോഗിച്ച്; ലാദന് ശേഷം കണ്ണിലെ കരടായ രണ്ടാം ജനറല്‍ അമീറിനെ അവസാനിപ്പിച്ച് അമേരിക്കയുടെ സേന

സവാഹിരിയെ കൊലപ്പെടുത്തിയത് 'ഫ്‌ളൈയിംഗ് ജിന്‍സു' ഉപയോഗിച്ച്; ലാദന് ശേഷം കണ്ണിലെ കരടായ രണ്ടാം ജനറല്‍ അമീറിനെ അവസാനിപ്പിച്ച് അമേരിക്കയുടെ സേന

കാബൂളില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെ അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ലോകം അറിഞ്ഞത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതോടെയാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കൂടിയായിരുന്നു അയ്മന്‍ അല്‍ സവാഹിരി. യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് സവാഹിരിയെ കൊലപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് അല്‍ഖ്വയ്ദ നേതാവിനെ യുഎസ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ സവാഹിരിയുടെ കുടുംബാംഗങ്ങള്‍ക്ക് പരുക്കേറ്റിട്ടില്ലെന്ന് സവാഹിരി കൊല്ലപ്പെട്ട വിവരം അറിയിച്ച് കൊണ്ട് ബൈഡന്‍ വ്യക്തമാക്കിയിരുന്നു.


കാബൂളിലെ സവാഹിരിയുടെ വസതിയിലേക്ക് രണ്ട് മിസൈലുകള്‍ തൊടുത്തുവിട്ടാണ് ആക്രമണം നടത്തിയത്. എന്നാല്‍ ചിത്രങ്ങളില്‍ സ്‌ഫോടനത്തിന്റെ ഒരു സൂചനയും ഇല്ലായെന്നും, മറ്റാര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ജൂലൈ 31ന് രാവിലെയാണ് കാബൂളിലെ വസതിയുടെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന സവാഹിരിയെ, യുഎസ് ഡ്രോണ്‍ രണ്ട് ഹെല്‍ഫയറുകള്‍ വിക്ഷേപ്പിച്ച് കൊലപ്പെടുത്തിത്. സവാഹിരിയുടെ കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ 'അവരെ മനപ്പൂര്‍വ്വം ടാര്‍ഗെറ്റു ചെയ്തിട്ടില്ലയെന്നും ഉപദ്രവിച്ചിട്ടില്ലയെന്നും', ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാധാരണക്കാര്‍ക്ക് പരുക്കേറ്റതായി സൂചനകളൊന്നും ലഭിച്ചിട്ടില്ലെയെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആറ് റേസര്‍ ബ്ലേഡുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഹെല്‍ഫയര്‍ ആര്‍9എക്‌സാണ്, അമേരിക്ക ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു.

2017 മാര്‍ച്ചില്‍ അല്‍ക്വയ്ദയുടെ മുതിര്‍ന്ന നേതാവ് അബു അല്‍ഖൈര്‍ അല്‍മസ്രി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് ഹെല്‍ഫയര്‍ ആര്‍9എക്‌സ് ആദ്യമായി ഉപയോഗിക്കുന്നത്. 1980കളിലെ പ്രശസ്തമായ, അടുക്കള കത്തികള്‍ക്കായുള്ള ഒരു ടെലിവിഷന്‍ പരസ്യത്തിന് ശേഷം, ഇതിനെ 'ഫ്‌ലൈയിംഗ് ജിന്‍സു' എന്നും വിളിക്കുന്നു. നിഞ്ച ബോംബെന്നും വിളിപ്പേരുണ്ട്. 1951 ജൂണ്‍ 19ന് ആഫ്രിക്കന്‍ രാജ്യമായ ഗിസയിലായിരുന്നു അയ്മന്‍ അല്‍ സവാഹിരിയുടെ ജനനം. അബോട്ടാബാദില്‍ യുഎസ് നടത്തിയ റെയ്ഡില്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്, അല്‍ഖ്വയ്ദയുടെ രണ്ടാമത്തെ ജനറല്‍ അമീറായി ആയി അദ്ദേഹത്തെ പ്രഖ്യാപിക്കുകയായിരുന്നു. 1981 ഒക്ടോബറില്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെ വധിച്ചതിന് അറസ്റ്റിലായ നൂറുകണക്കിനാളുകളുടെ കൂട്ടത്തില്‍ അയ്മന്‍ അല്‍ സവാഹിരിയും ഉള്‍പ്പെടുന്നു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പ്രകാരം, സവാഹിരിയെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ക്ക് 25 മില്യണ്‍ ഡോളര്‍ വരെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Other News in this category



4malayalees Recommends