ഹജ്ജിനെത്തിയ മലയാളി വനിതാ തീര്‍ഥാടക മക്കയില്‍ നിര്യാതയായി

ഹജ്ജിനെത്തിയ മലയാളി വനിതാ തീര്‍ഥാടക മക്കയില്‍ നിര്യാതയായി
സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ മലയാളി വനിതാ തീര്‍ഥാടക മക്കയില്‍ നിര്യാതയായി. തൃശൂര്‍ ഞമങ്ങാട്ട് വൈലത്തൂര്‍ പനങ്കാവില്‍ ഹൗസില്‍ മൂസക്കൂട്ടിയുടെ ഭാര്യ മെഹര്‍നിസ (62) ആണ് പക്ഷാഘാതത്തെ തുടര്‍ന്ന് മക്കയിലെ ആശുപത്രിയില്‍ മരിച്ചത്.

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ഇവരെ അസുഖബാധയെ തുടര്‍ന്ന് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മരണവിവിരമറിഞ്ഞ് നാട്ടിലുള്ള ഭര്‍ത്താവ് മൂസക്കുട്ടി, മസ്‌കത്തിലുള്ള മകന്‍ അജാസ് എന്നിവര്‍ മക്കയില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മക്കള്‍: മുബീഷ്, നിബിത, അജാസ്. ചിട്ടോത്തയില്‍ ഉമറിന്റെയും താഹിറയുടെയും മകളാണ് മരിച്ച മെഹര്‍നിസ. ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്യൂണിറ്റി വിഭാഗം മെമ്പര്‍ മുഹമ്മദ് ഷമീം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായത്തിനുണ്ട്.Other News in this category4malayalees Recommends