യുഎഇ പ്രളയം; നിര്‍ത്തിവെച്ച ബസ് സര്‍വീസുകള്‍ പുനരാരംഭിച്ച് ഷാര്‍ജ

യുഎഇ പ്രളയം; നിര്‍ത്തിവെച്ച ബസ് സര്‍വീസുകള്‍ പുനരാരംഭിച്ച് ഷാര്‍ജ
യുഎഇയില്‍ കനത്ത മഴയും പ്രളയവും മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ച രണ്ട് ഗതാഗത സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചു. ഫുജൈറയിലേക്കും കല്‍ബയിലേക്കുമുള്ള ഗതാഗത സര്‍വീസുകളാണ് പുനരാരംഭിച്ചത്. ജൂലൈ 28നാണ് ഇത് നിര്‍ത്തിവെച്ചത്.

കിഴക്കന്‍ മേഖലകളിലേക്കുള്ള ഗതാഗത സര്‍വീസുകള്‍ ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഫുജൈറയിലേക്കും കല്‍ബയിലേക്കുമുള്ള ഇന്റര്‍സിറ്റി ബസുകള്‍, 611 ലൈന്‍ (ഷാര്‍ജഫുജൈറകല്‍ബ) വീണ്ടും ആരംഭിച്ചതായി തിങ്കളാഴ്ചയാണ് അധികൃതര്‍ അറിയിച്ചത്.

Other News in this category



4malayalees Recommends