നവംബര്‍ 16ന് എന്‍ഒസി മാറ്റങ്ങള്‍ പ്രാബല്യത്തിലേക്ക്; എക്‌സ്പ്രസ് എന്‍ട്രി അപേക്ഷകരെ എങ്ങിനെ ബാധിക്കും? പ്രവൃത്തിപരിചയം നിര്‍ണ്ണയിക്കാന്‍ ടീര്‍ സിസ്റ്റം

നവംബര്‍ 16ന് എന്‍ഒസി മാറ്റങ്ങള്‍ പ്രാബല്യത്തിലേക്ക്; എക്‌സ്പ്രസ് എന്‍ട്രി അപേക്ഷകരെ എങ്ങിനെ ബാധിക്കും? പ്രവൃത്തിപരിചയം നിര്‍ണ്ണയിക്കാന്‍ ടീര്‍ സിസ്റ്റം

കാനഡയുടെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നാഷണല്‍ ഒക്യുപേഷണല്‍ ക്ലാസിഫിക്കേഷന്‍ സിസ്റ്റത്തിന്റെ 2021 വേര്‍ഷനിലേക്ക് ഈ വര്‍ഷം നവംബര്‍ 16ന് മാറുമെന്ന് റിപ്പോര്‍ട്ട്. പുതിയ എന്‍ഒസി വരുന്നത് എക്‌സ്പ്രസ് എന്‍ട്രി ഉള്‍പ്പെടെ കാനഡയുടെ ചില ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ക്കുള്ള യോഗ്യതയില്‍ മാറ്റം വരുത്തും.


നിലവില്‍ എക്‌സ്പ്രസ് എന്‍ട്രിക്ക് യോഗ്യത നേടാന്‍ എന്‍ഒസി സ്‌കില്‍ ടൈപ്പുകളായ 0, എ, ബി എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരിക്കണം. എന്നാല്‍ ഇത് മാറുന്നതോടെ ഐആര്‍സിസി പ്രവൃത്തിപരിചയം നിര്‍ണ്ണയിക്കാന്‍ പുതിയ ട്രെയിനിംഗ്, എഡ്യുക്കേഷന്‍, എക്‌സ്പീരിയന്‍സ്, റെസ്‌പോണ്‍സിബിളിറ്റീസ് (ടീര്‍) സിസ്റ്റമാകും പരിശോധിക്കുക.

എക്‌സ്പ്രസ് എന്‍ട്രി അപേക്ഷകര്‍ നവംബര്‍ 16നകം ഇന്‍വിറ്റേഷന്‍ ടു അപ്ലൈ (ഐടിഎ) ലഭിച്ചിച്ചെങ്കില്‍ പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഐആര്‍സിസി പറയുന്നു. എംപ്ലോയ്‌മെന്റ് & സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡ വെബ്‌സൈറ്റില്‍ എന്‍ഒസി 2021 ലിസ്റ്റ് കണ്ടെത്തി ഇത് പ്രകാരം ഏത് ടീര്‍ കാറ്റഗറിയാണെന്ന് കണ്ടെത്തി. അഞ്ചക്ക ഒക്യുപേഷന്‍ കോഡ് സഹിതമാണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്.
Other News in this category4malayalees Recommends