സുധീര്‍ പണിക്കവീട്ടിലിന്റെ അഞ്ചാമത്തെ പുസ്തകം 'വിശേഷങ്ങള്‍' പ്രകാശനം ചെയ്തു

സുധീര്‍ പണിക്കവീട്ടിലിന്റെ അഞ്ചാമത്തെ  പുസ്തകം 'വിശേഷങ്ങള്‍' പ്രകാശനം ചെയ്തു
പ്രിയമുള്ളവര്‍ക്കും, ബന്ധുമിത്രാദികള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും പുസ്തകത്തിന്റെ കോപ്പി നേരിട്ടും തപാല്‍മുഖേനയും എത്തിച്ചുകൊണ്ട് ശ്രീ സുധീര്‍ പണിക്കവീട്ടില്‍ 'വിശേഷങ്ങള്‍' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം ആഗസ്റ്റ് ഒന്നിന് സ്വയം നിര്‍വഹിച്ചു. പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് പ്രിയ സഹോദരിമാര്‍ രാഗിണി ജെ. തയ്യിലിനും ജയന്തി ആനന്ദിനുമാണ്. കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തികൊണ്ടു പുസ്തകം ഇറങ്ങുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ രാഗിണി ഇയ്യിടെ അകാലചരമടഞ്ഞു. പുസ്തകത്തിന്റെ പ്രഥമകോപ്പി ഏറ്റുവാങ്ങിയത് ഇളയ സഹോദരി ജയന്തിയാണ്.

പുസ്തകത്തെപ്പറ്റി: പ്രധാന വിശേഷങ്ങളുടെ, ആചാരാനുഷ്ഠാനങ്ങളുടെ വിവരങ്ങളെക്കുറിച്ച് അറിവു പകരുന്ന രചന. താളുകള്‍ മറിക്കുമ്പോള്‍ നിങ്ങള്‍ക്ക് കേള്‍ക്കാം കണ്ണന്റെ ഓടക്കുഴല്‍ നാദം, ബൈബിള്‍ സുവിശേഷങ്ങള്‍, വിഷുപ്പടക്കങ്ങളുടെ ഒച്ച, പഞ്ചാക്ഷരീമന്ത്രങ്ങള്‍, പ്രണയസുധതുളുമ്പുന്ന അനുരാഗപുഷ്പങ്ങളുടെ രാഗശോണിമ, സ്‌നേഹത്തിന്റെ നൂലിഴകളുമായി വരുന്ന പെങ്ങള്‍ക്കുട്ടികളുടെ ചിരിക്കിലുക്കം, പ്രകൃതി പ്രിയദര്‍ശിനിയായി നമ്മെ മോഹിപ്പിക്കുന്നത്, ഓണത്തിന്റെ കൈകൊട്ടിക്കളി അങ്ങനെ ആഘോഷങ്ങളുടെ ആത്മീയതയുടെ ഒരു വര്‍ണ്ണപ്രപഞ്ചം നിങ്ങള്‍ക്കായി ഇതില്‍ ഒരുക്കിയിരിക്കുന്നു.


കോപ്പികള്‍ വി.പി.പിയായും, ഗൂഗിള്‍ പേ ചെയതും (Google pay number (91) 8200503542) കരസ്ഥമാക്കാവുന്നതാണ്. പുസ്തകം ഇപ്പോള്‍ നാട്ടില്‍ മാത്രം ലഭ്യമാണ്.


440 പുറങ്ങള്‍. വില: 300 രൂപ


കൂടുതല്‍ വിവരങ്ങള്‍ക്ക് സുധീര്‍ പണിക്കവീട്ടിലുമായി ബന്ധപ്പെടുക.Other News in this category4malayalees Recommends