നായ്ക്കള്‍ക്കായി അബുദാബിയില്‍ ഫിറ്റ്‌നസ് കേന്ദ്രം

നായ്ക്കള്‍ക്കായി അബുദാബിയില്‍ ഫിറ്റ്‌നസ് കേന്ദ്രം
നായ്ക്കള്‍ക്കായി ഫിറ്റ്‌നസ് കേന്ദ്രം യുഎഇയില്‍ ആദ്യമായി അബുദാബിയില്‍ തുറന്നു. സ്വദേശി യുവാവ് മന്‍സൂര്‍അല്‍ ഹമ്മാദി തന്റെ മൂന്നു നായ്ക്കള്‍ക്കായി തുറന്ന ജിമ്മില്‍ മറ്റു നായ്ക്കള്‍ക്കും വ്യായമത്തിനെത്താം.

മിനിറ്റിന് ഒരു ദിര്‍ഹമാണ് ഫീസ്. ആദ്യ ദിവസം ട്രെഡ്മില്ലില്‍ 15 മിനിറ്റ് ഓടിക്കും. ഓരോ ആഴ്ചയും അഞ്ചുമിനിറ്റ് വീതം കൂട്ടി മാസാവസാനം ആകുമ്പോഴേക്കും അരമണിക്കൂര്‍ ഓടിക്കും. വ്യായാമമുറകള്‍ വേറെയുണ്ട്. നായകള്‍ക്കു ചുണയുണ്ടാകണമെങ്കില്‍ ദിവസവും മൂന്നു കിലോമീറ്ററെങ്കിലും ഓടണമെന്നും മന്‍സൂര്‍ പറയുന്നു.

Other News in this category4malayalees Recommends