രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയവരെ ശിക്ഷിക്കുമെന്ന് ചൈന, തായ്‌വാനെതിരെ നീക്കം

രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയവരെ ശിക്ഷിക്കുമെന്ന് ചൈന, തായ്‌വാനെതിരെ നീക്കം
തായ്‌വാനെ മറയാക്കി രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയവര്‍ക്ക് ശിക്ഷ നല്‍കുമെന്ന് ചൈന. അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ പ്രകോപിതരായ ചൈന തായ്‌വാന്‍ ദ്വീപിന് ചുറ്റും സൈനിക അഭ്യാസം പ്രഖ്യാപിച്ചു. തങ്ങളുടെ മണ്ണിലേക്ക് അതിക്രമിച്ച് കടന്നാല്‍ മിണ്ടാതിരിക്കില്ലെന്ന് തായ്‌വാനും മുന്നറിയിപ്പ് നല്‍കിയതോടെ ഏഷ്യാ വന്‍കര മറ്റൊരു സംഘര്‍ഷത്തിന്റെ ഭീതിയിലായി.

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തോട് അതിരൂക്ഷമായാണ് ചൈന പ്രതികരിക്കുന്നത്. നാളെ മുതല്‍ തായ്‌വാന്‍ ദ്വീപിന് ചുറ്റും സൈനിക അഭ്യാസം തുടങ്ങുമെന്ന് ചൈന പ്രഖ്യാപിച്ചു. ഇതിനായി വന്‍തോതിലുള്ള ആയുധ സൈനിക വിന്യാസം തുടങ്ങി. യുക്രൈനില്‍ റഷ്യ ചെയ്തത് പോലെ വേണ്ടി വന്നാല്‍ സമ്പൂര്‍ണ സൈനിക നീക്കത്തിനുള്ള പടയൊരുക്കമാണ് ചൈന നടത്തുന്നതെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. പെലോസിയുടെ സന്ദര്‍ശനത്തോടുള്ള പ്രതിഷേധം അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ചൈന അറിയിച്ചു. തായ!്!വാനെതിരെ വ്യാപാര നിരോധനം അടക്കം സാമ്പത്തിക നടപടികളും ചൈന പ്രഖ്യാപിച്ചു. അതേസമയം സൈനിക അഭ്യാസത്തിന്റെ മറവില്‍ ചൈനീസ് പട്ടാളം അതിര്‍ത്തി കടന്നാല്‍ പ്രതികരിക്കേണ്ടി വരുമെന്ന് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ മുന്നറിയിപ്പ് നല്‍കി. സൈന്യത്തോട് ജാഗ്രത പുലര്‍ത്താനുംഅദ്ദേഹം നിര്‍ദേശിച്ചു.

ഇതിനിടെ ചൈനയ്ക്കും തായ്‌വാനും ഇടയില്‍ തല്‍സ്ഥിതി തുടരാനാണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്നും പെലോസിയുടെ സന്ദര്‍ശനം വ്യക്തിപരമാണെന്നും വൈറ്റ്ഹൗസ് ആവര്‍ത്തിച്ചു. എന്നാല്‍ ചൈന ഈ നിലപാട് തള്ളുകയാണ്. തായ്‌വാനെ മറയാക്കി രാജ്യത്തിന്റെ ആഭ്യന്തര കാരങ്ങളില്‍ ഇടപെട്ടവര്‍ക്ക് ശിക്ഷ നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.രണ്ടരക്കോടി ജനങ്ങള്‍ ഉള്ള തായ!്!വാന്‍ തങ്ങളുടെ സ്വന്തം പ്രവിശ്യ ആണ് എന്ന പതിറ്റാണ്ടുകളായുള്ള വാദം ആവര്‍ത്തിക്കുകയാണ് ചൈന.

Other News in this category



4malayalees Recommends