ഫുഡ് ഡെലിവറിയുമായി വന്നത് ഏഴുവയസുകാരന്‍; അമ്പരന്ന കസ്റ്റമര്‍ വീഡിയോ പങ്കുവെച്ചു; വിവാദം

ഫുഡ് ഡെലിവറിയുമായി വന്നത് ഏഴുവയസുകാരന്‍; അമ്പരന്ന കസ്റ്റമര്‍ വീഡിയോ പങ്കുവെച്ചു; വിവാദം
ഫുഡ് ഡെലിവറി ആപ്പില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനായി കാത്തിരുന്ന കസ്റ്റമറെ അമ്പരപ്പിച്ച് ഭക്ഷണവുമായി വന്നത് ഏഴുവയസുകാരന്‍. ഇതു കണ്ട് അമ്പരന്ന കസ്റ്റമര്‍ വിവരം അന്വേഷിച്ചപ്പോള്‍ കുട്ടി വെളിപ്പടുത്തിയത് നോവുന്ന കാര്യങ്ങളായിരുന്നു.

കുട്ടിയുടെ സങ്കടം കേട്ട് മനസ് അലിഞ്ഞ കസ്റ്റമര്‍ വീഡിയോ എടുത്ത യുവാവ് അത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വിവാദമായിരിക്കുകയാണ്. ഫുഡ് ഡെലിവറി ആപ്പില്‍ ജോലി ചെയ്തിരുന്ന പിതാവിന് അപകടം പറ്റിയതോടെയാണ് ഏഴ് വയസുകാരന്‍ ജോലിക്കിറങ്ങിയതെന്നാണ് കുട്ടി പറയുന്നത്.

ഏഴ് വയസ്സുള്ള സ്‌കൂള്‍ കുട്ടി രാത്രി 11 മണി വരെ സൈക്കിള്‍ ചവിട്ടി ജോലി ചെയ്താണ് കുടുംബത്തിന്റെ ഉപജീവനം നടത്തുന്നത്. രാഹുല്‍ മിത്തല്‍ എന്ന കസ്റ്റമറാണ് ഭക്ഷണവുമായി തന്റെ വീട്ടിലെത്തിയ കുട്ടിയുടെ വിഡിയോ ചിത്രീകരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രാവിലെ സ്‌കൂളില്‍ പോകുന്ന കുട്ടി വൈകുന്നേരം തിരിച്ചുവന്നതിനുശേഷമാണ് 6 മുതല്‍ 11 വരെ ഭക്ഷണം വിതരണം ചെയ്യുന്നതെന്നാണ് പറയുന്നത്.Other News in this category4malayalees Recommends