ടെലിവിഷന്‍ താരത്തിന്റെ അമ്മയെ സൈക്കിളിടിച്ച സംഭവം ; ഒമ്പതുകാരനെതിരെ കേസ്

ടെലിവിഷന്‍ താരത്തിന്റെ അമ്മയെ സൈക്കിളിടിച്ച സംഭവം ; ഒമ്പതുകാരനെതിരെ കേസ്
ടെലിവിഷന്‍ താരത്തിന്റെ അമ്മയെ സൈക്കിളിടിച്ച സംഭവത്തില്‍ ഒമ്പതുകാരനെതിരെ കേസ്. നടി സിമ്രാന്‍ സച്ച്‌ദേവയുടെ പരാതിയിലാണ് നടപടി. മാര്‍ച്ച് 27ന് ഗോര്‍ഗോണ്‍ ഈസ്റ്റിലെ ലോധ ഫിറേന്‍സയില്‍ വൈകുന്നേരം നടക്കുന്നതിനിടെയാണ് നടിയുടെ അമ്മയെ സൈക്കിളിടിച്ചത്.

ഒമ്പതുകാരന്‍ സഞ്ചരിച്ച സൈക്കിള്‍ സിമ്രാന്റെ അമ്മയുടെ ദേഹത്ത് മുട്ടിയതാണ് പരാതിക്കാണ് കാരണം. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തു. പിന്നീട് നടി ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കി.

നടിയുടെ പരാതിയില്‍ കേസെടുക്കാന്‍ സ്ഥലത്തെ എസ്‌ഐയായ താനാജി പാട്ടീല്‍ തയാറായിരുന്നില്ല. പിന്നീട് എസിപിയുടെ നിര്‍ദേശപ്രകാരം കുട്ടിക്കെതിരെ കേസെടുക്കുകയായിരുന്നു. കുട്ടിക്കെതിരെയല്ല, രക്ഷിതാക്കള്‍ക്കെതിരെ പരാതി എടുക്കാനായിരുന്നു താന്‍ നിര്‍ദേശിച്ചിരുന്നെന്ന് നടി വിശദീകരിക്കുന്നത്.

ഒന്നരമാസം തന്റെ അമ്മ സൈക്കിളിടിച്ചത് മൂലം വിശ്രമത്തിലായിരുന്നു. സംഭവത്തില്‍ മാപ്പപേക്ഷിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ വാട്‌സാപ്പ് സന്ദേശം അയക്കുക മാത്രമാണ് ചെയ്തത്. തെറ്റ് സമ്മതിക്കാന്‍ അവര്‍ തയാറായില്ലെന്നുമാണ് നടി ആരോപിക്കുന്നു.

Other News in this category4malayalees Recommends