സവാഹിരിയെ വധിക്കാന്‍ യുഎസിനെ സഹായിച്ചത് പാകിസ്താനെന്ന് സൂചന ; സാമ്പത്തിക പ്രതിസന്ധിയില്‍ പാകിസ്താന്‍ ഐഎംഎഫിന്റെ സഹായം വാങ്ങാന്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് സൂചന

സവാഹിരിയെ വധിക്കാന്‍ യുഎസിനെ സഹായിച്ചത് പാകിസ്താനെന്ന് സൂചന ; സാമ്പത്തിക പ്രതിസന്ധിയില്‍ പാകിസ്താന്‍ ഐഎംഎഫിന്റെ സഹായം വാങ്ങാന്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് സൂചന
അല്‍ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിക്കാന്‍ യുഎസിനെ സഹായിച്ചത് പാകിസ്താനാണെന്ന അഭ്യൂഹം ശക്തം. സാമ്പത്തിക പ്രതിസന്ധി കൊണ്ട് പൊറുതിമുട്ടുന്ന പാകിസ്താന്‍ അന്താരാഷ്ട്ര നാണ്യനിധിയുടെ സഹായം വാങ്ങിയെടുക്കുന്നതിനായി സവാഹിരിയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സവാഹിരി കാലങ്ങളായി പാകിസ്താനിലെ കറാച്ചിയിലാണ് ഒളിവില്‍ കഴിഞ്ഞതെന്നാണ് രഹസ്യാന്വേഷണ വിവരങ്ങള്‍. ഇക്കൊല്ലമാണ് അഫ്ഗാനിസ്താനിലേക്ക് കടന്നത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ സവാഹിരിയെ വധിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഐഎംഎഫുമായുള്ള ചര്‍ച്ചയ്ക്ക് പാക് സൈനീക തലവന്‍ ഖമര്‍ ജാവേദ് ബജ്വ യുഎസിന്റെ സഹായം തേടിയിരുന്നു. മുമ്പ് ഐഎസ്‌ഐയുടെ തലവന്‍ ജനറല്‍ നദീം അഞ്ജുമും യുഎസ് സന്ദര്‍ശിച്ചിരുന്നു. ഈ രണ്ടു സംഭവങ്ങളും സവാഹിരിയുടെ വധത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന വാദത്തിന് ബലം നല്‍കുന്നു.

Other News in this category



4malayalees Recommends