ഇത്രയും കഷ്ടപ്പെട്ട് പുറകെ നടന്നിട്ട് എന്നോട് ചെയ്തത്, എനിക്കിനി അവരെ വേണ്ട ; നിത്യ മേനോനു മറുപടിയുമായി സന്തോഷ് വര്‍ക്കി

ഇത്രയും കഷ്ടപ്പെട്ട് പുറകെ നടന്നിട്ട് എന്നോട് ചെയ്തത്, എനിക്കിനി അവരെ വേണ്ട ; നിത്യ മേനോനു മറുപടിയുമായി സന്തോഷ് വര്‍ക്കി
നിത്യ മേനോന്റെ മറുപടിയ്ക്ക് പ്രതികരണവുമായി സന്തോഷ് വര്‍ക്കി. വളരെ അസ്വസ്ഥനായാണ് സന്തോഷ് വര്‍ക്കി നിത്യയുടെ പ്രതികരണത്തിനു മറുപടിയുമായി രംഗത്തെത്തിയത്. തന്റെ എണ്‍പത് വയസായ പിതാവിനെ നിത്യ മേനോന്റെ മാതാവ് പരിഹസിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും സന്തോഷ് വര്‍ക്കി ആരോപിച്ചു.

ഇത്രയും കഷ്ടപ്പെട്ട് പുറകെ നടന്ന തന്നെ ഒഴിവാക്കാന്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനു പകരം എടുത്തിട്ട് കാര്യം പറഞ്ഞാല്‍ മതിയായിരുന്നു എന്നും സന്തോഷ് വര്‍ക്കി പറയുന്നുണ്ട്. ഇത്തരത്തില്‍ ഒട്ടനവധി നിരവധി വിമര്‍ശനങ്ങളാണ് നടി നിത്യ മേനോനെതിരെ സന്തോഷ് വര്‍ക്കി ഉന്നയിക്കുന്നത്.

തനിക്കിനി നിത്യ മേനോന്‍ എന്ന പെണ്‍കുട്ടിയെ വേണ്ടെന്നും തന്റെ ജീവിതത്തിലെ പെണ്‍കുട്ടിയെ തനിക്ക് കിട്ടിയെന്നും അത് നിത്യ മേനോന്‍ അല്ലെന്നും സന്തോഷ് വര്‍ക്കി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത ആര്‍ട്ടിക്കിള്‍ 19 (1) (എ) യില്‍ വിജയ് സേതുപതിയുടെ നായികയായാണ് നിത്യ ഒടുവില്‍ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കൊണ്ട് ഒരു ഉപകാരവുമില്ലെന്നും സിനിമ നിരോധിക്കണമെന്നുള്ള അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. നിത്യ മേനോന് മറുപടി എന്ന നിലയില്‍ പ്രസിദ്ധീകരിച്ച യൂട്യൂബ് വീഡിയോയിലാണ് നിത്യ മേനോനെ വിമര്‍ശിച്ചു കൊണ്ട് സന്തോഷ് രംഗത്തെത്തിയത്.

Other News in this category4malayalees Recommends