തായ്‌വാനെ ചൈന ആക്രമിക്കുമോ ? ലോകം നേരിടുക വന്‍ പ്രതിസന്ധി ; യുക്രെയ്ന്‍ റഷ്യ യുദ്ധത്തിന് പിന്നാലെ ചൈനയുടെ തായ്‌വാനെതിരായ നീക്കം ആശങ്കയാകുന്നു ; നാന്‍സി പെലോസിയുടെ സന്ദര്‍ശനം ചൂടുപിടിക്കുന്നു

തായ്‌വാനെ ചൈന ആക്രമിക്കുമോ ? ലോകം നേരിടുക വന്‍ പ്രതിസന്ധി ; യുക്രെയ്ന്‍ റഷ്യ യുദ്ധത്തിന് പിന്നാലെ ചൈനയുടെ തായ്‌വാനെതിരായ നീക്കം ആശങ്കയാകുന്നു ; നാന്‍സി പെലോസിയുടെ സന്ദര്‍ശനം ചൂടുപിടിക്കുന്നു
അമേരിക്കന്‍ ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം ചൈനയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ചൈനീസ് യുദ്ധ വിമാനങ്ങള്‍ തായ്വാന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് കടന്നു കയറി. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ചൈന തായ്വാന് മുന്നറിയിപ്പ് നല്‍കി. 16 റഷ്യന്‍ നിര്‍മ്മിത സു-30 ജെറ്റുകള്‍ ഉള്‍പ്പെടെ 27 യുദ്ധ വിമാനങ്ങളായിരുന്നു തായ്വാന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറിയത്.


ചൈനയുമായി യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല. നിര്‍ബന്ധിക്കപ്പെട്ടാല്‍ പിന്മാറില്ലെന്നാണ് തായ്വാന്‍ നിലപാട്. തായ്വാന്റെ സ്വാതന്ത്ര്യം, പരമാധികാരം, ജനാധിപത്യം എന്നിവയൊന്നും തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി.

തായ്വാന്‍ വിഷയത്തില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയും കോവിഡിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനിലെത്തുന്നത്. തായ്വാനുള്ള അമേരിക്കന്‍ പിന്തുണയായാണ് ഈ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്. ഇതോടെയാണ് ചൈനയും പ്രതികരണവുമായി എത്തിയത്.

ഒരു യുദ്ധത്തിലേക്ക് പെട്ടെന്ന് പോകില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ലോകത്തെ മുഴുവന്‍ സാരമായി ബാധിക്കും യുദ്ധമുണ്ടായാല്‍.

Other News in this category4malayalees Recommends