ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുന്നത് ഗൗരവതരം; തീരത്തുള്ളവരെ ഒഴിപ്പിക്കുമെന്ന് മന്ത്രി കെ രാജന്‍

ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുന്നത് ഗൗരവതരം; തീരത്തുള്ളവരെ ഒഴിപ്പിക്കുമെന്ന് മന്ത്രി കെ രാജന്‍
ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുന്നതിനെ ഗൗരവകാരമായി കാണണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പുഴയുടെ തീരത്തുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കും. ഇതിനായി വാഹനങ്ങള്‍ സജ്ജമാക്കും. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ക്യാമ്പുകളിലേക്ക് മാറാനായി തയ്യാറായിരിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണം. മലയോര മേഖലകളില്‍ രാത്രിയാത്ര ഒഴിവാക്കണം. ഒരു എന്‍ഡിആര്‍എഫ് സംഘത്തെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം സജ്ജമാണ്. നാളെ വരെ അതീവ ജാഗ്രത തുടരണം. മുന്നൊരുക്കങ്ങളില്‍ കുറവ് വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടറുകള്‍ കൂടി തുറന്നു. ഇതേ തുടര്‍ന്ന് ചാലക്കുടി പുഴയോരത്തുള്ളവര്‍ മാറി താമസിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ചാലക്കുടി പുഴയിലെ ജല നിരപ്പ് അപകടനിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട് അതിനാല്‍ തീരത്തുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം. 2018ല്‍ ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദ്ദേശം നല്‍കി.

Other News in this category4malayalees Recommends