സഹനടനുമായി പ്രണയത്തിലായി, പക്ഷേ ആ സ്‌നേഹം തിരികെ ലഭിച്ചെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല..: കല്യാണി പ്രിയദര്‍ശന്‍

സഹനടനുമായി പ്രണയത്തിലായി, പക്ഷേ ആ സ്‌നേഹം തിരികെ ലഭിച്ചെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല..: കല്യാണി പ്രിയദര്‍ശന്‍
ഇന്‍സ്റ്റാഗ്രാമില്‍ നടി കല്യാണി പ്രിയദര്‍ശന്‍ പങ്കുവെച്ച പുതിയ ഫോട്ടോയും അതിന് താഴെ നല്‍കിയ ക്യാപ്ഷനുമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

അവര്‍: നിങ്ങള്‍ സഹനടന്മാരില്‍ ഒരാളുമായി എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ?

ഞാന്‍: ഉണ്ട്, പക്ഷേ ആ സ്‌നേഹം തിരികെ ലഭിച്ചെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല..

എന്നുമാണ് കല്യാണി പങ്കുവെച്ച ക്യാപ്ഷനില്‍ പറയുന്നത്. ഇതൊരു സംഭാഷണം പോലെ തോന്നുമെങ്കിലും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി പറഞ്ഞ രീതി പോലെയാണ് കല്യാണി ഇത് അവതരിപ്പിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ മറ്റൊരു രസകരമായ കാര്യം ഈ ക്യാപ്ഷന് നടി ഉപയോഗിച്ച ചിത്രമാണ്.

ചുരുണ്ട രോമമുള്ള ഒരു പട്ടിക്കുട്ടിയെ എടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് കല്യാണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് ഉമ്മ കൊടുക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. കല്യാണിയുടെ പുതിയ സിനിമയില്‍ ഈ പട്ടിക്കുട്ടിയും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. എന്തായാലും കല്യാണിയുടെ ഈ പോസ്റ്റിന് താഴെ രസകരമായ ധാരാളം കമന്റുകളാണ് വരുന്നത്.

Other News in this category4malayalees Recommends