കാല്‍ഗറി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക സമ്മര്‍ ഫണ്‍ ഫെയര്‍ 2022 കാര്‍ണിവല്‍ വന്‍ വിജയം

കാല്‍ഗറി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക സമ്മര്‍ ഫണ്‍ ഫെയര്‍ 2022 കാര്‍ണിവല്‍ വന്‍ വിജയം

കാല്‍ഗറി: കാല്‍ഗറി സെന്റ്.മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക, ദേവാലയ നിര്‍മ്മാണവുമായി ബന്ധപെട്ട് 'സമ്മര്‍ ഫണ്‍ ഫെയര്‍ 2022 ' കാര്‍ണിവല്‍ നടന്നു. July 30 2022 ശനിയാഴ്ച Irvin School Play Field, 412 Northmount Dr, NW വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാവിലെ 11 മണി മുതല്‍ പ്രോഗ്രാം ആരംഭിച്ചു.



കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണമായ ക്രിക്കറ്റ് ടൂര്‍ണമെന്റ് രാവിലെ 11 മണിക്ക് പ്രാര്‍ത്ഥനയോട് കൂടി ആരംഭിച്ചു. ആറു ടീമുകള്‍ ഒരുമിച്ച ടൂര്‍ണമെന്റില്‍ 'Super Giants Calgary' 'അന്നമ്മ അബ്രഹാം മെമ്മോറിയല്‍ ട്രോഫി 'കരസ്ഥമാക്കി. 'Travancore Titans രണ്ടാംസ്ഥാനം നേടി. Hafis Kattoodi(FinalMatch), Jackson Samson, Kartik, Nikhil Chandran, Sajith, Jot Gill, Zulfiqar Hussain (League Matches) എന്നിവര്‍ മാന്‍ ഓഫ് ദി മാച്ചിന് അര്‍ഹരായി.


വിവിധ സ്റ്റാളുകളില്‍ നടത്തിയ 'ഫൂഡ് ഫെസ്ടിവല്‍' പ്രത്യേക ആകര്‍ഷണമായിരുന്നു. വിവിധതരം നോര്‍ത്ത് ഇന്ത്യന്‍ , കേരള, കനേഡിയന്‍ ഭക്ഷണങ്ങള്‍ ഫുഡ് ഫെസ്റ്റിവെലില്‍ ഒരുക്കിയിരുന്നു. പലതരം കലാ കായിക വിനോദങ്ങള്‍ കാര്‍ണിവലിന്ററ മാറ്റ് കൂട്ടുകയുണ്ടായി.


സമീപ പ്രദേശങ്ങളിലെ കമ്മ്യൂണിറ്റികളില്‍ നിന്നായി ഏകദേശം 500 ഓളം ആളുകള്‍ പ്രോഗ്രാമില്‍ പങ്കെടുത്തു. വൈകിട്ട് 7 മണിക്ക് നടന്ന സമ്മാനദാന സമ്മേളനത്തിന് ആല്‍ബെര്‍ട്ട ട്രാന്‍സ്‌പോട്ടേഷന്‍ മിനിസ്റ്റര്‍ പ്രസാദ് പാണ്ട മുഖ്യ അതിഥിയായിരുന്നു. കമ്മ്യുണിറ്റിക്ക് വേണ്ടി ഓര്‍ത്തോഡോക്‌സ് പള്ളി നടത്തുന്ന എല്ലാപ്രവര്‍ത്തനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയികളായവര്‍ക്കുള്ള ട്രോഫിയും മറ്റു സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.


2002 ല്‍ ഒരു Congregation ആയി തുടങ്ങിയ കാല്‍ഗറി സെന്റ്.മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക 2014 ല്‍ സ്വന്തമായി വസ്തു വാങ്ങിയിരുന്നു. ഉടന്‍ തുറന്ന ദേവാലയ നിര്‍മ്മാണം ആരംഭിക്കാനുള്ള ആഗ്രഹത്തിലാണ് ഇടവക. ഏകദേശം നൂറിലധികം കുടുംബങ്ങള്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങള്‍ ഈ ഇടവക നടത്തി വരുന്നു.


ഇടവക ജനങ്ങളുടെ പ്രാര്‍ത്ഥനയുടെയും കൂട്ടായപ്രവര്‍ത്തനത്തിന്റെയും ഫലമാണ് കാര്ണിവലിന്റെ വിജയം എന്ന് ഇടവക വികാരി ഫാ:ജോര്‍ജ് വര്‍ഗ്ഗീസ് പറഞ്ഞു. ഇടവക ട്രസ്റ്റീ ഐവാന്‍ ജോണ്‍, സെക്രട്ടറി ലിജു മാത്യു ,അശോക് ജോണ്‍സണ്‍, ജെസ്സി വര്‍ഗീസ് തുടങ്ങിയവരാണ് കാര്‍ണിവലിന് നേതൃത്വം നല്‍കിയത്. പങ്കെടുത്ത എല്ലാവര്‍ക്കും അശോക് ജോണ്‍സണ്‍ നന്ദി അര്‍പ്പിച്ചു.


വാര്‍ത്ത : ജോസഫ് ജോണ്‍ കാല്‍ഗറി


Other News in this category



4malayalees Recommends