തീയിട്ട് ചിതലിനെക്കൊല്ലാനുള്ള ദമ്പതിമാരുടെ ശ്രമത്തിനിടെ പൊള്ളലേറ്റ 13 കാരിയായ മകള്‍ക്ക് ദാരുണാന്ത്യം

തീയിട്ട് ചിതലിനെക്കൊല്ലാനുള്ള ദമ്പതിമാരുടെ ശ്രമത്തിനിടെ പൊള്ളലേറ്റ 13 കാരിയായ മകള്‍ക്ക് ദാരുണാന്ത്യം
തീയിട്ട് ചിതലിനെക്കൊല്ലാനുള്ള ദമ്പതിമാരുടെ ശ്രമത്തിനിടെ പൊള്ളലേറ്റ് 13കാരിയായ മകള്‍ക്ക് ദാരുണാന്ത്യം. ചെന്നൈക്കടുത്ത് പല്ലാവരത്ത് ഖായിദേ മില്ലത്ത് നഗറില്‍ ഹുസൈന്‍ ബാഷയുടെയും അയിഷയുടെയും മകള്‍ ഫാത്തിമ ആണ് മരണപ്പെട്ടത്. കൊച്ചുവീടിന്റെ ചുവരിലും വാതിലിലുമെല്ലാം ചിതല്‍ശല്യം രൂക്ഷമായിരുന്നു.തുടര്‍ന്ന് ഹുസൈന്‍ ബാഷയും ഭാര്യ അയിഷയും ചിതലിനെ കൊല്ലാന്‍ തീരുമാനിച്ചു. പെയിന്റിങ് തൊഴിലാളിയായ ബാഷ പെയിന്റിലൊഴിക്കുന്ന തിന്നര്‍ ചിതല്‍ശല്യമുള്ളിടത്തെല്ലാം ഒഴിച്ചു. തുടര്‍ന്ന് തീകൊളുത്തുകയായിരുന്നു. നിമിഷ നേരംകൊണ്ട് തീ ദേഹത്തേക്കുപടര്‍ന്നു.

ഇതോടെ ബാഷയും ഭാര്യയും മകളും ഉള്ളില്‍ കുടുങ്ങിപ്പോയി. വാതില്‍ ഉള്ളില്‍നിന്നടച്ച് അതിലും തിന്നര്‍ ഒഴിച്ചിരുന്നതുകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടാനും സാധിച്ചില്ല. ഒടുവില്‍ അയല്‍വാസികളെത്തി വാതില്‍പൊളിച്ച് തീയണയ്ക്കുമ്പോഴേക്കും മൂവര്‍ക്കും പൊള്ളലേറ്റിരുന്നു. സാരമായി പരിക്കേറ്റ ഫാത്തിമ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണത്തിന് കീഴടങ്ങിയിരുന്നു. ബാഷയും അയിഷയും ചികിത്സയില്‍ തുടരുകയാണ്.

Other News in this category4malayalees Recommends