വിമാനത്തിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി; രക്ഷകരായത് ജീവനക്കാര്‍

വിമാനത്തിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി; രക്ഷകരായത് ജീവനക്കാര്‍
വിമാനത്തിനുള്ളില്‍ വെച്ച് ഫിലിപ്പീന്‍സ് സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നല്‍കി. കുവൈത്തില്‍ നിന്ന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്ക് പുറപ്പെട്ട കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

കെയു 417 വിമാനത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തിനുള്ളില്‍ വെച്ചാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ വിമാന ജീവനക്കാര്‍ സഹായത്തിനെത്തി. വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ മറ്റ് സങ്കീര്‍ണതകളില്ലാതെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. വിമാന ജീവനക്കാര്‍ അവരുടെ ഡ്യൂട്ടി പ്രൊഫഷണലായി ചെയ്‌തെന്ന് കുവൈത്ത് എയര്‍വേയ്‌സ് ട്വിറ്ററില്‍ കുറിച്ചു.

Other News in this category4malayalees Recommends