ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിന് യുവതിക്ക് ക്രൂര പീഡനം; ഇന്ത്യന്‍ യുവതി ന്യൂയോര്‍ക്കില്‍ ജീവനൊടുക്കി

ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിന് യുവതിക്ക് ക്രൂര പീഡനം; ഇന്ത്യന്‍ യുവതി ന്യൂയോര്‍ക്കില്‍ ജീവനൊടുക്കി
ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ന്യൂയോര്‍ക്കില്‍ വെച്ചാണ് ഇന്ത്യന്‍ യുവതി ആത്മഹത്യ ചെയ്തത്. യുപി സ്വദേശി മന്ദീപ് കൗര്‍(30) ആണ് ആഗസ്റ്റ് നാലിന് ജീവനൊടുക്കിയത്. എട്ടു വര്‍ഷം മുന്‍പായിരുന്നു യുപി സ്വദേശിനി രഞ്‌ജോധബീര്‍ സിങ്ങിനെ വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ തന്നെ പീഡനങ്ങള്‍ തുടര്‍ക്കഥയായിരുന്നു എന്നാണ് വിവരം.

രണ്ട് പെണ്‍കുട്ടികളായിരുന്നു ദമ്പതികള്‍ക്ക്. ആണ്‍കുട്ടി വേണമെന്ന് പറഞ്ഞ് വര്‍ഷങ്ങളായി മരുമകന്‍ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മന്ദീപ് കൗറിന്റെ പിതാവ് പറയുന്നു. മരിക്കുന്നതിന് തൊട്ടു മുമ്പ് താന്‍ സഹിച്ച യാതനകള്‍ അച്ഛനോട് പറഞ്ഞ് കരയുന്ന മന്‍ദീപ് കൗറിന്റെ വീഡിയോ പുറത്തെത്തിയിരുന്നു. ക്ഷണ നേരം കൊണ്ട് ലക്ഷങ്ങളാണ് വിഡിയോ കണ്ടത്.

'എട്ടു വര്‍ഷമായി ഞാന്‍ സഹിക്കുകയാണ്. ദിവസവും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കും. ഇനിയും സഹിക്കാന്‍ വയ്യ, പപ്പയെന്നോട് ക്ഷമിക്കണം. ഞാന്‍ മരിക്കാന്‍ പോവുകയാണ്'. ഇതായിരുന്നു വിഡിയോയില്‍ മന്ദീപ് കൗര്‍ പറഞ്ഞത്.

യുപിയിലെ ബിജ്‌നോര്‍ ജില്ലയിലാണ് മന്ദീപിന്റെ കുടുംബം.രഞ്‌ജോധബീറിന്റെ കുടുംബവും ബിജ്‌നോറിലാണ്. യുഎസില്‍ തന്നെയുള്ള ആറും നാലും വയസുള്ള പെണ്‍മക്കളെ കുറിച്ചുള്ള ആശങ്കയിലാണിപ്പോള്‍ മന്ദീപ് കൗറിന്റെ കുടുംബം.

മക്കളെ വിട്ടു കിട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഒരമ്മയെ പോലെ അവരെ ഞാന്‍ വളര്‍ത്തും' മന്ദീപ്കൗറിന്റെ ഇളയ സഹോദരി കുല്‍ദീപ് കൗര്‍ പറഞ്ഞു. മകളുടെ ആത്മഹത്യക്ക് കാരണക്കാരനായ രഞ്‌ജോധബീറിനെതിരെ കേസ് നല്‍കിയിരിക്കയാണ് മന്ദീപ് കൗറിന്റെ പിതാവ് ജസ്പാല്‍ സിങ്. കേന്ദ്രസര്‍ക്കാരിന്റെ സഹായവും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടതായും ഏതു തരത്തിലുള്ള സഹായത്തിനും തയാറാണെന്നും കാണിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

Other News in this category4malayalees Recommends