ഖത്തറില്‍ ടൂറിസം മെച്ചപ്പെട്ടു ; കോവിഡിനെ അതിജീവിച്ച് മേഖല

ഖത്തറില്‍ ടൂറിസം മെച്ചപ്പെട്ടു ; കോവിഡിനെ അതിജീവിച്ച് മേഖല
കോവിഡിനെ അതിജീവിച്ച് വളര്‍ച്ചാ കുതിപ്പിലേയ്ക്ക് ഖത്തറിന്റെ ടൂറിസം മേഖല. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്തെത്തിയത് 729000 വിദേശ സന്ദര്‍ശകര്‍. കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തിയ സന്ദര്‍ശകരുടെ എണ്ണത്തേക്കാള്‍ 19 ശതമാനമാണ് വര്‍ധന.കഴിഞ്ഞ ജൂണിലാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏറ്റവുമധികം വര്‍ധന. 149000 പേരാണ് ജൂണിലെത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന സന്ദര്‍ശനമാണിത്.

Other News in this category4malayalees Recommends