പിതാവിന്റെ ക്രൂരമര്‍ദ്ദനമേറ്റ് മൂന്നുവയസുകാരിയെ ഗുരുതരാവസ്ഥയില്‍ ; കുളിമുറിയില്‍ കളിച്ചുകൊണ്ടിരുന്നതിന് അച്ഛന്‍ മകളെ തവി കൊണ്ട് ക്രൂരമായി ആക്രമിച്ചു

പിതാവിന്റെ ക്രൂരമര്‍ദ്ദനമേറ്റ് മൂന്നുവയസുകാരിയെ ഗുരുതരാവസ്ഥയില്‍ ; കുളിമുറിയില്‍ കളിച്ചുകൊണ്ടിരുന്നതിന് അച്ഛന്‍ മകളെ തവി കൊണ്ട് ക്രൂരമായി ആക്രമിച്ചു
പിതാവിന്റെ ക്രൂരമര്‍ദ്ദനമേറ്റ് മൂന്നുവയസുകാരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദ് സ്വദേശികളായ ദമ്പതിമാരുടെ മകളെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്രൂരത കണ്ട് അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് മൂന്നുവയസ്സുള്ള കുട്ടിയെ അച്ഛന്‍ മര്‍ദിച്ചത്. കുളിമുറിയില്‍ കളിച്ചുകൊണ്ടിരുന്നതിന് അച്ഛന്‍ മകളെ തവി കൊണ്ട് തല്ലുകയായിരുന്നു. കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടാണ് ഇത്തരത്തില്‍ ക്രൂരമായി മര്‍ദിച്ചതെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ നിലത്തേക്ക് തള്ളിയിട്ടതായും തറയിലിട്ട് മര്‍ദിച്ചതായും അമ്മ ആരോപിക്കുന്നു.

പരിക്കേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ നില അതീവഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്നവിവരം. സംഭവത്തില്‍ പ്രതിയായ അച്ഛനെതിരേ വധശ്രമവും ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.

2015ലാണ് പരാതിക്കാരിയായ സ്ത്രീയും പ്രതിയും വിവാഹിതരായത്. മര്‍ദനമേറ്റ് ചികിത്സയിലുള്ള കുട്ടി ഉള്‍പ്പെടെ ദമ്പതിമാര്‍ക്ക് നാല് പെണ്‍മക്കളാണുള്ളത്. പരാതിക്കാരിയായ സ്ത്രീ നിലവില്‍ എട്ടുമാസം ഗര്‍ഭിണിയാണെന്നും പോലീസ് പറഞ്ഞു.

Other News in this category4malayalees Recommends