റവ.ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീതസായാഹ്നം ചിക്കാഗോയില്‍ അരങ്ങേറി, മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു

റവ.ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീതസായാഹ്നം ചിക്കാഗോയില്‍ അരങ്ങേറി, മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു

ചിക്കാഗോ: പ്രശസ്ത കര്‍ണാടിക് സംഗീത വിദഗ്ധന്‍ റവ.ഡോ. പോള്‍ പൂവത്തിങ്കലിന്റെ നേത്യുത്വത്തില്‍ തൃശ്ശൂരില്‍ ആരംഭിക്കുന്ന ഗാനശ്രമത്തിന്റെ ധനശേഖരണാര്‍ത്ഥം ബെല്‍വുഡ് മാര്‍ത്തോമാശ്ലീഹാ കത്തീഡ്രല്‍ ആഡിറ്റോറിയത്തില്‍ 'സംഗീതസായാഹ്നം' എന്ന പരിപാടി ഞായറാഴ്ച സംഘടിക്കപ്പെട്ടു. ചിക്കാഗോ രൂപതയുടെ നിയുക്ത ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോയ് ആലപ്പാട്ട് ഉത്ഘാടനം നിര്‍വ്വഹിച്ചു.സംഗീതം മനുഷ്യമനസ്സുകള്‍ക്ക് നല്‍കുന്നത് അവാച്യമായ ആനന്ദവും ദൈവീകമായ അനുഭൂതിയും ആണെന്ന് അഭിവന്ദ്യപിതാവ് അഭിപ്രായപ്പെട്ടു. അതിനാല്‍ സംഗീതസായാന്ഹങ്ങള്‍ പോലെ മനസ്സിന് ആനന്ദവും സൗഖ്യവും പകരുന്ന പരിപാടികള്‍ പതിവായി സംഘടിപ്പിക്കുന്നത് പ്രോത്സാഹജനകമാണ്. ബ്രിജിത് ജോര്‍ജ്ജ് ആലപിച്ച പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ച സംഗീതപരിപാടിയില്‍ കണ്‍വീനര്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍ സ്വാഗതവും ഗ്രേസി വാച്ചാച്ചിറ നന്ദിയും പറഞ്ഞു. വിവിധ ഭാഷകളില്‍ പഴയതും പുതിയതുമായ ചലച്ചിത്ര ഭക്തിഗാനങ്ങള്‍ ഉള്‍പ്പടെ നിരവധി ശ്രുതിസാന്ദ്രമായ ഗാനങ്ങള്‍ ഫാ പോളും മറ്റു സംഗീതപ്രതിഭകളും ആലപിച്ചു.


അഭിവന്ദ്യപിതാവ് രചിച്ചു യേശുദാസ് ആലപിച്ച 'കാനായിലെ കല്യാണ നാളില്‍ …' , 'ബോബി' എന്ന ഹിന്ദി സിനിമയിലെ 'മേം ഷായര്‍ തോ നഹീ...' എന്നീ ഗാനങ്ങള്‍ ഫാ പോള്‍ ആലപിച്ചത് സദസിനെ ആനന്ദഭരിതമാക്കി.


1980 '90 കളിലെ നിത്യഹരിതഗാനങ്ങള്‍ ആലപിച്ചുകൊണ്ട് സംഗീത സായാഹ്നത്തെ വ്യത്യസ്തമാക്കിയ തോമസ് ഡിക്രൂസ്, ശോഭ ജിബി, ക്രിസ്റ്റിന ജെറിന്‍, സിബി, മിനി എന്നിവര്‍ക്കും ജെബി സൗണ്ട്‌സിനും ഫാ പോള്‍ നന്ദി പറഞ്ഞു. ആന്‍സി ലൂക്കോസ് എം സി ആയിരുന്നു. ഗാനാശ്രമത്തിന്റ വിവിധപ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ഡോക്യൂമെന്ററിയും പ്രദര്‍ശിക്കപ്പെട്ടു.


ടോമി നെല്ലാമറ്റം, സണ്ണി മുത്തോലത്, ബെഞ്ചമിന്‍ തോമസ്, മാത്യൂസ് എബ്രഹാം, ലുക്കാ ഇടമന എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ ചിക്കാഗോയിലെയും മില്‍വാക്കിയിലെയും ഗായകരും സംഗീതപ്രേമികളും പങ്കെടുത്തു. ചിക്കാഗോയിലെയും സമീപ സ്റ്റേറ്റുകളിലുമുള്ള ഗായകരെയും സംഗീത പ്രേമികളെയും ഉള്‍പ്പെടുത്തി ഒരു സംഗീത ക്‌ളബ് രൂപീകരിക്കുന്നതിനുള്ള പ്രാഥമിക കര്‍മ്മപരിപാടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. താല്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 773 620 2484, 224 305 3789.


Other News in this category4malayalees Recommends