മാര്‍-എ-ലാഗോ റിസോര്‍ട്ടിലെ എഫ്ബിഐ റെയ്ഡ്; രോഷാകുലനായി ഡൊണാള്‍ഡ് ട്രംപ്; തെരച്ചില്‍ നടത്തിയത് വൈറ്റ്ഹൗസില്‍ നിന്നും മുക്കിയ ക്ലാസിഫൈഡ് വിവരങ്ങള്‍ കണ്ടെത്താന്‍?

മാര്‍-എ-ലാഗോ റിസോര്‍ട്ടിലെ എഫ്ബിഐ റെയ്ഡ്; രോഷാകുലനായി ഡൊണാള്‍ഡ് ട്രംപ്; തെരച്ചില്‍ നടത്തിയത് വൈറ്റ്ഹൗസില്‍ നിന്നും മുക്കിയ ക്ലാസിഫൈഡ് വിവരങ്ങള്‍ കണ്ടെത്താന്‍?

ഡൊണാള്‍ഡ് ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ എഫ്ബിഐ നാടകീയമായി നടത്തിയ റെയ്ഡില്‍ രോഷാകുലനായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ്. റെയ്ഡ് നടന്ന വിവരം ട്രംപ് ദീര്‍ഘമായ വാര്‍ത്താക്കുറിപ്പിലൂടെയാണ് സ്ഥിരീകരിച്ചത്.


'ഒരു യുഎസ് പ്രസിഡന്റിന് മുന്‍പൊരിക്കലും ഇതുപോലൊരു അവസ്ഥ നേരിട്ടിട്ടില്ല. സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച ശേഷമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ എന്റെ വീട്ടില്‍ റെയ്ഡ് നടന്നത്', ട്രംപ് ആരോപിച്ചു.

നീതിന്യായ വ്യവസ്ഥയെ ആയുധമാക്കിയ റെയ്ഡിന് പിന്നില്‍ താന്‍ 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇറങ്ങാന്‍ താല്‍പര്യമില്ലാത്ത യാഥാസ്ഥിതിക ഇടത് ഡെമോക്രാറ്റുകളാണെന്നും ട്രംപ് പരാതിപ്പെട്ടു. വൈറ്റ് ഹൗസില്‍ നിന്നും വിടവാങ്ങിയ ദിനത്തില്‍ ട്രംപ് എടുത്ത് കൊണ്ടുപോയ വസ്തുക്കള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നതെന്ന് ഫ്‌ളോറിഡാപൊളിറ്റിക്‌സ്.കോം പബ്ലിഷര്‍ പീറ്റര്‍ സ്‌കോര്‍ഷ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ബോക്‌സുകളില്‍ ക്ലാസിഫൈഡ് രേഖകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് അന്വേഷണവുമായി ബന്ധമുള്ള ശ്രോതസ്സുകള്‍ വെളിപ്പെടുത്തിയത്. ട്രംപ് കൊണ്ടുപോയ 15 ബോക്‌സ് വസ്തുക്കള്‍ നാഷണല്‍ ആര്‍ക്കൈവ്‌സ് നടപടി സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കിയ ശേഷമാണ് തിരികെ ലഭിച്ചത്.
Other News in this category



4malayalees Recommends