രോഗിയുമായി കണ്‍സള്‍ട്ടേഷന്‍ മുറിയില്‍ സെക്‌സ്; 45 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനനത്തിനൊടുവില്‍ ഡോക്ടര്‍ക്ക് നാണംകെട്ട് പിന്‍മാറ്റം

രോഗിയുമായി കണ്‍സള്‍ട്ടേഷന്‍ മുറിയില്‍ സെക്‌സ്; 45 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനനത്തിനൊടുവില്‍ ഡോക്ടര്‍ക്ക് നാണംകെട്ട് പിന്‍മാറ്റം

രോഗിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടെന്ന് ആരോപണം നേരിട്ട പ്രമുഖ ഡോക്ടറുടെ 45 വര്‍ഷത്തെ കരിയറിന് അന്ത്യം. രോഗിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് പുറമെ വര്‍ഷങ്ങളോളം ബന്ധം സ്ഥാപിച്ചതുമാണ് പെര്‍ത്തിലെ ഡോക്ടര്‍ 72-കാരനായ നിക്കോളാസ് ഫോര്‍ജിയോണിന് വിനയായത്.


2012 സെപ്റ്റംബര്‍ മുതല്‍ 2018 ഫെബ്രുവരി വരെയാണ് തന്റെ ദീര്‍ഘകാല രോഗിയുമായി ജനറല്‍ പ്രാക്ടീഷണറായിരുന്ന നിക്കോളാസ് ബന്ധത്തില്‍ ഏര്‍പ്പെട്ടത്. തന്റെ സുഖകരമല്ലാത്ത ദാമ്പത്യത്തെ കുറിച്ച് ഡോക്ടറോട് സംസാരിച്ചതിന് ശേഷമാണ് കാര്യങ്ങളുടെ തുടക്കം.

ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ഡോക്ടര്‍ ഇവരോട് ആവശ്യപ്പെട്ടു. ഇതിന് ശേഷമായിരുന്നു കണ്‍സള്‍ട്ടേഷന്‍ മുറിയിലെ തറയിലും, ടേബിളിലും വെച്ച് സെക്‌സില്‍ ഏര്‍പ്പെട്ടത്. രോഗിയുമായി പിന്നീട് പല തവണ സന്ദേശങ്ങളും, ഇമെയിലുകളും കൈമാറി. ഇതെല്ലാം ലൈംഗിക ചുവയുള്ളതായിരുന്നുവെന്ന് സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ കണ്ടെത്തി.

ഇതിന് പുറമെ ഈ സ്ത്രീയുടെ അത്യാവശ്യങ്ങള്‍ക്കും, വിമാനയാത്രക്കും വരെ ഡോക്ടര്‍ പതിവായി പണം നല്‍കിയ ഒരു മെഡിക്കല്‍ പ്രാക്ടീഷണറുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാത്ത പ്രവര്‍ത്തനമാണ് ഈ അഞ്ച് വര്‍ഷം നീണ്ടുനിന്നതെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി.
Other News in this category4malayalees Recommends