ഇത് ബ്രിട്ടനോ അതോ ഗള്‍ഫോ? ജനസംഖ്യയില്‍ പകുതി പേരെയും ബാധിക്കുന്ന ഹോസ്‌പൈപ്പ് നിരോധനം വരുന്നു; ചൂടേറുമ്പോള്‍ കടുത്ത നടപടിയിലേക്ക് മൂന്ന് വാട്ടര്‍ കമ്പനികള്‍ കൂടി; മൂന്ന് മാസത്തേക്ക് വരള്‍ച്ചാ സാഹചര്യം; ലെവല്‍ 3 ഹെല്‍ത്ത് അലേര്‍ട്ട്

ഇത് ബ്രിട്ടനോ അതോ ഗള്‍ഫോ? ജനസംഖ്യയില്‍ പകുതി പേരെയും ബാധിക്കുന്ന ഹോസ്‌പൈപ്പ് നിരോധനം വരുന്നു; ചൂടേറുമ്പോള്‍ കടുത്ത നടപടിയിലേക്ക് മൂന്ന് വാട്ടര്‍ കമ്പനികള്‍ കൂടി; മൂന്ന് മാസത്തേക്ക് വരള്‍ച്ചാ സാഹചര്യം; ലെവല്‍ 3 ഹെല്‍ത്ത് അലേര്‍ട്ട്

ആഴ്ചകള്‍ക്കുള്ളില്‍ യുകെയിലെ പകുതി ജനസംഖ്യയും ഹോസ്‌പൈപ്പ് നിരോധനം നേരിടുമെന്ന് റിപ്പോര്‍ട്ട്. ചില രേഖകള്‍ ചോര്‍ന്നതോടെയാണ് മൂന്ന് വാട്ടര്‍ കമ്പനികള്‍ കൂടി കടുപ്പമേറിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നതായി വ്യക്തമായത്. വരുന്ന ആഴ്ചകളില്‍ നിരോധനം പ്രഖ്യാപിക്കുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ വാട്ടര്‍ കമ്പനി തെയിംസ് വാട്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. 15 മില്ല്യണ്‍ ജനങ്ങള്‍ക്ക് വെള്ളം സപ്ലൈ ചെയ്യുന്ന കമ്പനിയാണിത്.


സതേണ്‍ വാട്ടര്‍, സൗത്ത് ഈസ്റ്റ് വാട്ടര്‍, വെല്‍ഷ് വാട്ടര്‍ എന്നീ കമ്പനികള്‍ മൂന്ന് മില്ല്യണ്‍ ജനങ്ങളെ കവര്‍ ചെയ്ത് ഈ വിലക്കുകള്‍ നടപ്പാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇതേ കാര്യം ചര്‍ച്ച ചെയ്യുന്നത് അഞ്ച് മില്ല്യണ്‍ കസ്റ്റമേഴ്‌സുള്ള യോര്‍ക്ക്ഷയര്‍, എട്ട് മില്ല്യണ്‍ കസ്റ്റമേഴ്‌സുള്ള സെവേണ്‍ ട്രെന്‍ഡ്, രണ്ട് മില്ല്യണോളം പേര്‍ക്ക് സേവനം നല്‍കുന്ന സൗത്ത് വെസ്റ്റ് എന്നീ കമ്പനികളാണ്. എന്‍വയോണ്‍മെന്റ് ഏജന്‍സി ആഭ്യന്തര രേഖ ചോര്‍ന്നതോടെയാണ് ഇത് വ്യക്തമായത്. ഈ കമ്പനികള്‍ കൂടി ഹോസ്‌പൈപ്പ് നിരോധനം നടപ്പാക്കിയാല്‍ 33 മില്ല്യണ്‍ ജനങ്ങള്‍ ഇതിന് കീഴില്‍ വരും.

ഇതിനിടെ ഇംഗ്ലണ്ടിലും, വെയില്‍സിലും ഇന്ന് ആംബര്‍ ഹീറ്റ് മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. താപനില 35 മുതല്‍ 36 സെല്‍ഷ്യസ് വരെ എത്തുമെന്നാണ് കരുതുന്നത്. ഇതോടെ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി രാജ്യത്ത് ലെവല്‍ 3 ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ടും പ്രഖ്യാപിച്ചു. യുകെയില്‍ മൂന്ന് മാസത്തേക്കെങ്കിലും വരള്‍ച്ചാ സാഹചര്യം തുടരുമെന്നാണ് മുന്നറിയിപ്പ്.

ഒക്ടോബര്‍ വരെ രാജ്യത്തെ നദികളില്‍ വളരെ കുറഞ്ഞ തോതിലുള്ള ജലമൊഴുക്ക് പ്രതീക്ഷിച്ചാല്‍ മതിയെന്നാണാണ് യുകെ സെന്റര്‍ ഫോര്‍ ഇക്കോളജി & ഹൈഡ്രോളജി വ്യക്തമാക്കുന്നത്. തെയിംസ് വാട്ടര്‍ ലണ്ടന്‍, സറേ, ബെര്‍ക്ഷയര്‍, ഓക്‌സ്‌ഫോര്‍ഡ്ഷയര്‍, കെന്റ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ സേവനം നല്‍കുന്നുണ്ട്. ദിവസത്തില്‍ 635 മില്ല്യണ്‍ ലിറ്റര്‍ വെള്ളമാണ് ഇവരുടെ പൈപ്പുകളില്‍ നിന്നും ചോരുന്നത്.
Other News in this category



4malayalees Recommends