പ്രിയ, എന്നെ ഒന്ന് ശ്രദ്ധിച്ചോ, അല്ലെങ്കില്‍ ചിലപ്പോ ഞാന്‍ വഴിതെറ്റിപ്പോകാന്‍ സാദ്ധ്യതയുണ്ട്'; കുഞ്ചാക്കോ ബോബന്‍

പ്രിയ, എന്നെ ഒന്ന് ശ്രദ്ധിച്ചോ, അല്ലെങ്കില്‍ ചിലപ്പോ ഞാന്‍ വഴിതെറ്റിപ്പോകാന്‍ സാദ്ധ്യതയുണ്ട്'; കുഞ്ചാക്കോ ബോബന്‍
സിനിമയിലെത്തിയ കാലത്ത് നിരവധി പെണ്‍കുട്ടികളുടേയും ആരാധനാ പാത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍. നിരവധി അഭിമുഖങ്ങളില്‍ അന്ന് തനിക്ക് ലഭിച്ച പ്രണയ ലേഖനങ്ങളെ കുറിച്ചൊക്കെ നടന്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം രാമന്റെ ഏദന്‍തോട്ടം റിലീസ് ആയതിന് ശേഷം തനിക്ക് ലഭിച്ച പ്രണയലേഖനത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ന്നാ താന്‍ കേസ് കൊട് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം നീണ്ട നാളുകള്‍ക്ക് ശേഷം തനിക്ക് ലഭിച്ച കത്തിനെക്കുറിച്ച് പറഞ്ഞത്. ചോക്ലൈറ്റ് ഇമേജ് കുറെയൊക്കെ മാറ്റി മുന്നോട്ട് പോകാന്‍ തനിക്ക് സാധിച്ചിട്ടുണ്ടന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

പക്ഷേ അന്നത്തെ ഒരു ഫയര്‍ ഇപ്പോഴും ഉണ്ടെന്നാണ് താന്‍ മനസിലാക്കുന്നത്. രാമന്റെ ഏദന്‍ തോട്ടം എന്ന സിനിമ റിലീസ് ചെയ്ത സമയത്താണ് കുറേ നാളുകള്‍ക്ക് ശേഷം എനിക്ക് പ്രണയത്തില്‍ പൊതിഞ്ഞ കുറേ മെസ്സേജുകളും കാര്യങ്ങളുമൊക്കെ കിട്ടിയത്. അപ്പോള്‍ താന്‍ പ്രിയയോട് പറഞ്ഞു പ്രിയ, ഒന്ന് എന്നെ ശ്രദ്ധിച്ചോ അല്ലെങ്കില്‍ താന്‍ ചിലപ്പോ വഴിതെറ്റിപ്പോകാനുള്ള സാദ്ധ്യതയുണ്ടെന്ന്.

അതിനേക്കാളൊക്കെ ഉപരി മുന്‍പ് തന്നെ താത്പര്യമില്ലാതിരുന്നവര്‍ക്ക് പോലും എന്റെ ആ സിനിമകളൊക്കെ ഇഷ്ടമായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഈ 25ാം വര്‍ഷത്തില്‍ സന്തോഷമുണ്ട്. ഇനിയുമൊരു 25 വര്‍ഷം മുന്നോട്ടുപോകാനുള്ള പ്രചോദനമാണ് അത്, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഏറെ നാളുകള്‍ക്ക് ശേഷം സ്വന്തമാക്കിയ അനിയത്തിപ്രാവിലെ ബൈക്കിനെ കുറിച്ചും കുഞ്ചാക്കോ ബോബന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

Other News in this category4malayalees Recommends