പ്രണയം തെളിയിക്കാന്‍ എച്ച്‌ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവച്ച് പെണ്‍കുട്ടി ; യുവാവിനെ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ ; ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് അസമില്‍

പ്രണയം തെളിയിക്കാന്‍ എച്ച്‌ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവച്ച് പെണ്‍കുട്ടി ; യുവാവിനെ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ ; ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് അസമില്‍
സ്വന്തം ജീവന്‍ പണയപ്പെടുത്തി പ്രണയം പ്രകടിപ്പിച്ച് അസമിലെ സുല്‍കുച്ചിയില്‍ നിന്നുള്ള പെണ്‍കുട്ടി .എച്ച്‌ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ചാണ് പെണ്‍കുട്ടി തന്റെ പ്രണയം തെളിയിച്ചിരിക്കുന്നത്. ഹാജോയിലെ സത്തോളയില്‍ നിന്നുള്ള യുവാവ് ഫേസ്ബുക്ക് വഴിയാണ് 15 കാരിയെ പരിചയപ്പെടുന്നത്. വെറും 3 കൊല്ലം കൊണ്ട് ഇവരുടെ ബന്ധം ദൃഢമായി. ഇവര്‍ പലതവണ ഒളിച്ചോടിയെങ്കിലും മാതാപിതാക്കള്‍ തിരികെ കൊണ്ടുവന്നു.

എന്നാല്‍ ഇത്തവണ, എല്ലാവരെയും ഞെട്ടിക്കുന്ന പ്രവര്‍ത്തിയാണ് പെണ്‍കുട്ടി ചെയ്തത്. സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

Other News in this category4malayalees Recommends