വേദനയില്‍ ആണ്, ഇത് അവസാനത്തെ ശസ്ത്രക്രിയ ആകുമെന്ന് പ്രതീക്ഷിക്കുന്നു; പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം ; ഓസ്‌ട്രേലിയയില്‍ ചികിത്സയിലുള്ള പാക് താരം അക്തറിന്റെ കുറിപ്പ്

വേദനയില്‍ ആണ്, ഇത് അവസാനത്തെ ശസ്ത്രക്രിയ ആകുമെന്ന് പ്രതീക്ഷിക്കുന്നു; പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം ; ഓസ്‌ട്രേലിയയില്‍ ചികിത്സയിലുള്ള പാക് താരം അക്തറിന്റെ കുറിപ്പ്

തനിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം ആരാധകര്‍ക്കായി പുതിയ വി!ഡിയോ പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. കാല്‍ മുട്ടിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞതായും ആരോഗ്യം വീണ്ടെടുക്കാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും ശുഐബ് അക്തര്‍ പ്രതികരിച്ചു.


11 വര്‍ഷമായി അക്തര്‍ കാല്‍മുട്ടിന് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. നാല്– അഞ്ച് വര്‍ഷം കൂടി കളിക്കാന്‍ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ വീല്‍ചെയറില്‍ ആയിപോയേനെ– എന്നാണ് തരം വിഡിയോയില്‍ പറയുന്നത്.

'എനിക്കു നാലോ, അഞ്ചോ വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്താല്‍ ഞാന്‍ വീല്‍ചെയറില്‍ തന്നെ ഇരിക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടാണു ഞാന്‍ ക്രിക്കറ്റില്‍നിന്നു വിരമിച്ചത്'.

'ഞാന്‍ ഇപ്പോള്‍ വേദനയിലാണ്. നിങ്ങളുടെ പ്രാര്‍ഥനകള്‍ ഉണ്ടാകണം. ഇതെന്റെ അവസാന ശസ്ത്രക്രിയ ആകുമെന്നു പ്രതീക്ഷിക്കുന്നു.'– അക്തര്‍ വ്യക്തമാക്കി.

ഓസീസില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് അക്തര്‍. താരം മുന്‍പ് കാല്‍മുട്ടിന് അഞ്ചോളം ശസ്ത്രക്രിയകള്‍ക്കു വിധേയനായിരുന്നു. പാകിസ്ഥാനു വേണ്ടി 224 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച അക്തര്‍ 444 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Other News in this category4malayalees Recommends