ജീവിത ചെലവ് ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളെ കൂടി വലയ്‌ക്കേണ്ടെന്ന തീരുമാനം ; സ്റ്റുഡന്റ് ലോണുകളുടെ പലിശ നിരക്ക് 6.3 ശതമാനമായി പരിമിതപ്പെടുത്തുമെന്ന് സര്‍ക്കാര്‍

ജീവിത ചെലവ് ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളെ കൂടി വലയ്‌ക്കേണ്ടെന്ന തീരുമാനം ; സ്റ്റുഡന്റ് ലോണുകളുടെ പലിശ നിരക്ക് 6.3 ശതമാനമായി പരിമിതപ്പെടുത്തുമെന്ന് സര്‍ക്കാര്‍
കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ വിദ്യാര്‍ത്ഥികളും പ്രതിസന്ധിയിലാണ്. പലിശ നിരക്ക് 6.3 ശതമാനമായി പരിമിതപ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ 4.5 ശതമാനത്തില്‍ നിന്ന് 7.3 ശതമാനമായി ഉയരേണ്ടിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വായ്പകള്‍ക്ക് പലിശ നിരക്ക് 6.3 ശതമാനമായി പരിമിതപ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ജീവിത ചെലവ് എല്ലാ മേഖലയേയും ബാധിച്ചു കഴിഞ്ഞു. രോഗ വ്യാപന പ്രതിസന്ധിയില്‍ പല മേഖലകളും തകിടംമറിഞ്ഞു കഴിഞ്ഞു. ബിസിനസ്, ടൂറിസം ,ആരോഗ്യ മേഖലകളെല്ലാം കടുത്ത സമ്മര്‍ദ്ദത്തിലാണ്.

ജീവിത ചെലവിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് സര്‍വകലാശാല മന്ത്രി ആന്‍ഡ്രിയ ജെങ്കിന്‍സ് പറഞ്ഞു. വിദ്യാര്‍ത്ഥി വായ്പാ പലിശ നിരക്ക് ഡിസംബറില്‍ വീണ്ടും അവലോകനം ചെയ്യും. നിലവില്‍ ഇംഗ്ലണ്ടിലെ സര്‍വകലാശാലയിലുള്ളവര്‍ക്കുള്ള വായ്പയുടെ പലിശ നിരക്ക് റീട്ടെയ്ല്‍ വില സൂചികയില്‍ മൂന്നു ശതമാനം ചേര്‍ത്താണ് കണക്കാക്കുന്നത്. ഏപ്രിലില്‍ സ്ഥിരീകരിച്ച ആര്‍പിഐ കണക്കു വരുന്ന അധ്യയന വര്‍ഷത്തേക്കുള്ള പലിശ നിരക്ക് നിശ്ചയിച്ചിരുന്നു.

അതിനിടെ ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ വിദ്യാര്‍ത്ഥികളുടെ വായ്പകളുടെ പരമാവധി നിരക്ക് 4.5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയരുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ സ്റ്റഡീസ് പ്രവചിച്ചിരുന്നു.

പലിശ നിരക്കിന്റെ പരിധി 6.3 ശതമാനം ആയി നിശ്ചച്ചുകൊണ്ട് ഗവണ്‍മെന്റിന്റെ ഏറ്റവും പുതിയ നീക്കം സമ്മര്‍ദ്ദം കുറക്കുമെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ് ജെങ്കിന്‍സ്. കഴിയുന്ന പിന്തുണ നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി.

Other News in this category



4malayalees Recommends