ഒരു ഗ്രാമീണ പെണ്‍കുട്ടിയെ കെട്ടും, അവള്‍ എനിക്ക് ഭക്ഷണമുണ്ടാക്കി തരും, വീട് വൃത്തിയാക്കും; സ്ത്രീ വിരുദ്ധ പരാമര്‍ശമെന്ന പേരില്‍ വിമര്‍ശനം

ഒരു ഗ്രാമീണ പെണ്‍കുട്ടിയെ കെട്ടും, അവള്‍ എനിക്ക് ഭക്ഷണമുണ്ടാക്കി തരും, വീട് വൃത്തിയാക്കും; സ്ത്രീ വിരുദ്ധ പരാമര്‍ശമെന്ന പേരില്‍ വിമര്‍ശനം
ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. സൂപ്പര്‍ താരം ജാക്കി ഷ്രോഫിന്റെ മകന്‍ കൂടിയായ താരം നടത്തിയ ഒരു വിവാദ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

താന്‍ ഗ്രാമീണയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്നും അങ്ങനെയൊരാളാണെങ്കില്‍ തന്റെയും തന്റെ വീട്ടിലെയും കാര്യങ്ങള്‍ ഭംഗിയായി നോക്കിക്കൊള്ളുമെന്നുമായിരുന്നു ടൈഗറിന്റെ പരാമര്‍ശം.

'ഞാന്‍ ഗ്രാമത്തില്‍ നിന്നുമുള്ളൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും. ഞാന്‍ വീട്ടിലെത്തുമ്പോള്‍ എനിക്ക് മസാജ് ചെയ്ത് തരും. അവള്‍ വീട്ടില്‍ നില്‍ക്കണം, വീട് വൃത്തിയാക്കി വെക്കണം. എനിക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം തരണം. എനിക്ക് അത്തരത്തിലുള്ള പെണ്‍കുട്ടികളെയാണ് ഇഷ്ടം' എന്നായിരുന്നു താരം പറഞ്ഞത്. ത താരത്തിന്റെ വാക്കുകളിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

പിന്നീട് വിശദീകരണവുമായി താരം എത്തി.

'ആരൊക്കയോ എന്നെ മോശക്കാരനാക്കാനായി അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ആ സമയത്ത് ആ മുറിയിലുണ്ടായിരുന്നവരൊക്കെ പൊട്ടിച്ചിരിക്കുകയായിരുന്നു. ഞാന്‍ തമാശ പറഞ്ഞതാണ്. അല്ലാതെ ഞാനൊരിക്കലും അങ്ങനെ പറയില്ല. എന്നെ അറിയുന്നവര്‍ക്കറിയാം. എന്തായാലും അടുത്ത തവണ കുറേക്കൂടി കരുതല്‍ വേണമെന്ന് മനസിലായി' എന്നായിരുന്നു ടൈഗറിന്റെ വിശദീകരണം.Other News in this category4malayalees Recommends