അല്‍ ഹദയില്‍ മലമുകളില്‍ നിന്ന് വാഹനം താഴേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

അല്‍ ഹദയില്‍ മലമുകളില്‍ നിന്ന് വാഹനം താഴേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി
സൗദി അറേബ്യയിലെ അല്‍ ഹദയില്‍ മലമുകളില്‍ നിന്ന് വാഹനം മറിഞ്ഞ് അപകടം. അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. സൗദി സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.

കാലാവസ്ഥ വ്യതിയാനം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാവുന്നുണ്ട്. യാത്രക്കാര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ചൊവ്വ മുതല്‍ വെളളി വരെ സൗദി അറേബ്യയില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.

അപകടങ്ങളില്‍ പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദുല്‍ ഹമ്മാദി ആവശ്യപ്പെട്ടിരുന്നു.

Other News in this category4malayalees Recommends