യുഎഇയില്‍ വേനല്‍ മഴയ്ക്കിടയിലും അന്തരീക്ഷ താപനില കൂടുന്നു

യുഎഇയില്‍ വേനല്‍ മഴയ്ക്കിടയിലും അന്തരീക്ഷ താപനില കൂടുന്നു

യുഎഇയില്‍ വേനല്‍ മഴയ്!ക്കിടയിലും അന്തരീക്ഷ താപനില കൂടുന്നു. രാജ്യത്ത് വീണ്ടും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് . അല്‍ ഐനിലെ സഹൈ്വാനില്‍ രേഖപ്പെടുത്തിയ 51 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനില.


ഉഷ്ണകാലത്ത് ഇത് രണ്ടാം തവണയാണ് യുഎഇയില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. ഇതിന് മുമ്പ് ജൂണ്‍ 23നാണ് ഉയര്‍ന്ന താപനില രാജ്യത്ത് രേഖപ്പെടുത്തിയത്. അന്ന് ദഫ്‌റ മേഖലയിലെ ഔതൈദില്‍ 50.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപനില. അതേസമയം യുഎഇയിലെ ഏറ്റവും താഴ്‌നന്ന താപനിലയും ഇന്ന് അല്‍ ഐനില്‍ തന്നെയാണ്

Other News in this category4malayalees Recommends