പ്രവാസികള്‍ മടക്ക യാത്ര തുടങ്ങി ; ടിക്കറ്റിന് പൊള്ളുംവില

പ്രവാസികള്‍ മടക്ക യാത്ര തുടങ്ങി ; ടിക്കറ്റിന് പൊള്ളുംവില
അവധി കഴിഞ്ഞ് കുവൈത്തില്‍ സ്‌കൂളുകള്‍ തുറന്നതിന്റെ മുന്നോടിയായി നാട്ടിലേക്ക് തിരിച്ച പ്രവാസികള്‍ തിരിച്ചുവന്നു തുടങ്ങി. ആഗസ്ത് അവസാന വാരവും സെപ്തംബര്‍ ആദ്യത്തിലുമായി കുവൈത്തില്‍ അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കും. കുടുംബമായി താമസിക്കുന്നവര്‍ കുവൈത്തിലെ സ്‌കൂള്‍ അവധി സമയത്താണ് നാട്ടിലേക്ക് തിരിക്കാറ്.

നാട്ടില്‍ നിന്നുള്ള തിരിച്ചുവരവ് ആരംഭിച്ചതോടെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയത് പ്രവാസികള്‍ക്ക് തിരിച്ചടിയായി. മുന്‍ മാസങ്ങളിലേതിനേക്കാള്‍ ഇരട്ടിയാണ് ഇപ്പോള്‍ ടിക്കറ്റ് നിരക്ക്. എയര്‍ ഇന്ത്യ എക്‌സ് പ്രസില്‍ കുറഞ്ഞ നിരക്ക് നിലവില്‍ 130 ദിനാറിലെത്തിയിട്ടുണ്ട്. മറ്റു വിമാനങ്ങളില്‍ ഇതിലും കൂടും. നേരത്തെ ഇതിന്റെ പകുതി മാത്രമേ നിരക്കുണ്ടായിരുന്നുള്ളൂ. ടിക്കറ്റ് നിരക്ക് ഇനിയും കൂടാനാണ് സാധ്യത.

Other News in this category4malayalees Recommends