തഹിലിയ കളിച്ചിട്ട് തങ്ങള്‍ക്ക് കോവിഡ് വരികയാണെങ്കില്‍ വരട്ടെ ; ന്യായീകരണവുമായി മേഗന്‍ ; മുന്‍കരുതല്‍ സ്വീകരിച്ചാണ് കളത്തിലിറങ്ങിയതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ; വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ നാടുകടത്തല്‍ നാടകം നടത്തിയ ഓസ്‌ട്രേലിയയോട് പുഛം

തഹിലിയ കളിച്ചിട്ട് തങ്ങള്‍ക്ക് കോവിഡ് വരികയാണെങ്കില്‍ വരട്ടെ ; ന്യായീകരണവുമായി മേഗന്‍ ; മുന്‍കരുതല്‍ സ്വീകരിച്ചാണ് കളത്തിലിറങ്ങിയതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ; വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ നാടുകടത്തല്‍ നാടകം നടത്തിയ ഓസ്‌ട്രേലിയയോട് പുഛം
നിലപാടുകളില്‍ താത്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തുന്ന രാജ്യമെന്ന നാണക്കേടില്‍ ഓസ്‌ട്രേലിയ. വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ ഓസ്‌ട്രേലിയ ഓപ്പണില്‍ നൊവാക് ജോക്കോവിച്ചിനെ കളിപ്പിക്കാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു. താരത്തിനെ തിരിച്ചയച്ചത് ഉള്‍പ്പെടെ നാടകങ്ങള്‍ കായിക ലോകത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ താരത്തെ കോവിഡ് ബാധിച്ചിട്ടും കളികളത്തിലിറക്കിയ തീരുമാനം വിവാദമായിരിക്കുകയാണ്. അതിനിടെ വ്യത്യസ്ത പ്രതികരണത്തിലൂടെ കൂടുതല്‍ പ്രകോപിപ്പിക്കുകയാണ് സഹ താരങ്ങളും ക്രിക്കറ്റ് ഓസ്‌ട്രേലിയയും.

കോവിഡ് ബാധിച്ചിട്ടും തഹിലിയ മഗ്രാത്തിനെ കളിപ്പിച്ചതില്‍ ന്യായീകരണവുമായി ഓസീസ് പേസര്‍ മേഗന്‍ ഷട്ട്. തഹിലിയ കളിച്ചിട്ട് തങ്ങള്‍ക്ക് കൊവിഡ് വരികയാണെങ്കില്‍ വരട്ടെ എന്നായിരുന്നു മേഗന്‍ പ്രതികരിച്ചത്. ഇന്ത്യക്കെതിരായ ഫൈനല്‍ മത്സരത്തിലാണ് കൊവിഡ് പോസിറ്റീവായ തഹിലിയ മഗ്രാത്ത് കളിച്ചത്.

എല്ലാവരും സന്തോഷത്തോടെയാണ് കളിച്ചതെന്ന് മേഗന്‍ പറഞ്ഞു. തഹിലിയയ്ക്കും സന്തോഷമായിരുന്നു. പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, പോസിറ്റീവ് റിസല്‍ട്ട് കണ്ട് തഹിലിയ ഞെട്ടിയിരുന്നു. കൊവിഡല്ലേ അത്. നമ്മള്‍ അതിലൂടെയല്ലേ ജീവിക്കുന്നത് എന്നും മേഗന്‍ ഷട്ട് ദി ഗാര്‍ഡിയനോട് പ്രതികരിച്ചു.

കൊവിഡ് ബാധിതയായിട്ടും ഐസിസിയുടെയും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്റെയുമൊക്കെ പ്രത്യേക അനുമതിയോടെയാണ് തഹിലിയ കളത്തിലിറങ്ങിയത്. മത്സരത്തിനു മുന്‍പ് രോഗലക്ഷണങ്ങളുണ്ടായിരുന്ന താരത്തെ ടെസ്റ്റ് ചെയ്തപ്പോള്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് താരം കളിക്കാനിറങ്ങിയതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. മത്സരത്തിനു മുന്‍പ് ടീം അംഗങ്ങളുമായി ഇടപഴകാതെ ഒറ്റക്കാണ് മഗ്രാത്ത് ഇരുന്നത്. ദേശീയ ഗാനത്തിന്റെ സമയത്തും താരം ടീമിനൊപ്പം നിന്നില്ല.

മത്സരത്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായ താരം 2 ഓവറില്‍ 24 റണ്‍സ് വഴങ്ങി. ഷഫലൈ വര്‍മയുടെ ക്യാച്ചെടുത്ത തഹിലിയക്കരികിലേക്ക് ഓസീസ് ടീം ആഘോഷിക്കാനായി വന്നെങ്കിലും താരം അവരെ തടഞ്ഞു.

ഫൈനലില്‍ ഓസ്‌ട്രേലിയ 9 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 152 റണ്‍സില്‍ അവസാനിച്ചു.

Other News in this category4malayalees Recommends