ജീവിതച്ചെലവ് പ്രതിസന്ധിയാകുന്നു; ഓസ്‌ട്രേലിയയിലെ പ്രാന്തപ്രദേശങ്ങള്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുന്നു; പലിശ നിരക്കുകള്‍ ഇനിയും ഉയര്‍ന്നാല്‍ കാര്യങ്ങള്‍ വഷളാകുമെന്ന് മുന്നറിയിപ്പ്

ജീവിതച്ചെലവ് പ്രതിസന്ധിയാകുന്നു; ഓസ്‌ട്രേലിയയിലെ പ്രാന്തപ്രദേശങ്ങള്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുന്നു; പലിശ നിരക്കുകള്‍ ഇനിയും ഉയര്‍ന്നാല്‍ കാര്യങ്ങള്‍ വഷളാകുമെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയയിലെ അഞ്ചിലൊന്ന് മോര്‍ട്ട്‌ഗേജുകാരും പണം തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ന്നാല്‍ ഇക്കാര്യം കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് നീങ്ങും.


ഹോം ലോണ്‍ പലിശ നിരക്കുകള്‍ മൂന്ന് ശതമാനം ഉയര്‍ന്നാല്‍ 20 ശതമാനം മോര്‍ട്ട്‌ഗേജുകാരെയും ഇത് സാരമായി ബാധിക്കുമെന്ന് കമ്പാരിസന്‍ വെബ്‌സൈറ്റ് ഫൈണ്ടര്‍ പറയുന്നു. മേയ് മുതല്‍ ഹോം ലോണുകള്‍ 1.75 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു.

നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ജനങ്ങളാണ് മോര്‍ട്ട്‌ഗേജ് തിരിച്ചടവ് 30 ദിവസത്തിന് ശേഷവും അടയ്ക്കാതെ പോകുന്നതെന്ന് എസ്&പി ഗ്ലോബല്‍ ഡാറ്റ വെളിപ്പെടുത്തി. പെര്‍ത്തിലെ പ്രാന്തപ്രദേശമാണ് ബാങ്കുകള്‍ക്ക് തിരിച്ചടവില്‍ വീഴ്ച വരുത്തുന്നതില്‍ മുന്നില്‍. സിഡ്‌നി, മെല്‍ബണ്‍, അഡ്‌ലെയ്ഡ് എന്നിവിടങ്ങള്‍ക്കും മോശം റേറ്റിംഗാണുള്ളത്.

തുടര്‍ച്ചയായ നാല് മാസങ്ങളായി ആര്‍ബിഎ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ആഗസ്റ്റ് മാശത്തിലെ യോഗത്തിന് ശേഷം കേന്ദ്ര ബാങ്ക് ക്യാഷ് റേറ്റ് 1.85 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.
Other News in this category



4malayalees Recommends