ഓവര്‍ടൈം അമിത ഭാരമായി മാറുന്നു; ആശുപത്രികളുടെ സമ്മര്‍ദത്തിനൊപ്പം നഴ്‌സുമാര്‍ക്ക് അധിക ജോലി; ജോലി ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ നഴ്‌സുമാര്‍

ഓവര്‍ടൈം അമിത ഭാരമായി മാറുന്നു; ആശുപത്രികളുടെ സമ്മര്‍ദത്തിനൊപ്പം നഴ്‌സുമാര്‍ക്ക് അധിക ജോലി; ജോലി ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ നഴ്‌സുമാര്‍

മഹാമാരി കാലത്ത് നഴ്‌സുമാര്‍ കാനഡയിലെ ആരോഗ്യ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ ആരും മറക്കില്ല. വൈറസ് കെട്ടടങ്ങുമ്പോള്‍ ജോലി സാധാരണ നിലയിലേക്ക് മടങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ആ മോഹം സ്വപ്‌നത്തില്‍ മാത്രം അവശേഷിപ്പിച്ച് കാനഡയില്‍ നഴ്‌സുമാരുടെ ജോലി സമ്മര്‍ദം കുതിച്ചുയരുകയാണ്.


നോവാ സ്‌കോട്ടിയയിലാണ് നഴ്‌സുമാര്‍ മഹാമാരി കാലത്ത് ഏറ്റവും കൂടുതല്‍ ഓവര്‍ടൈം ചെയ്തതെന്നാണ് കണക്ക്. ജീവനക്കാരുടെ ക്ഷാമം ഏറിയതോടെ കാനഡയിലെ ചില ഭാഗങ്ങളില്‍ എമര്‍ജന്‍സി റൂമുകളുടെ പ്രവര്‍ത്തന സമയം ചുരുക്കിയിട്ടുണ്ട്.

ആരോഗ്യ മേഖല കനത്ത സമ്മര്‍ദത്തിലാണെന്ന് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മഹാമാരിക്ക് മുന്‍പ് തന്നെ പ്രശ്‌നങ്ങളുടെ സൂചന പുറത്തുവന്നിരുന്നതായി നഴ്‌സുമാരുടെ പ്രതിനിധികള്‍ പറയുന്നു.

ഇതോടെ നിലവിലുള്ള നഴ്‌സുമാര്‍ ഓവര്‍ടൈം ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാകുകയാണ്. അടുത്തിടെ നടന്ന സര്‍വ്വെയില്‍ 94 ശതമാനം പേരാണ് ജോലി സമ്മര്‍ദത്തില്‍ മടുത്തതായി വെളിപ്പെടുത്തിയത്. ചെറുപ്പക്കാരായ നഴ്‌സുമാര്‍ പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ സാധ്യത ഏറെയാണെന്നും പ്രതികരിക്കുന്നു.
Other News in this category4malayalees Recommends