ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് ഒരു ദിവസം മുന്‍പെ തുടങ്ങാന്‍ ആലോചിച്ച് ഫിഫ; ആദ്യ മത്സരം ആതിഥേയരുടേതായി മാറാന്‍ സാധ്യത; ഫിഫ കമ്മിറ്റി ചേര്‍ന്ന് അന്തിമതീരുമാനം

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് ഒരു ദിവസം മുന്‍പെ തുടങ്ങാന്‍ ആലോചിച്ച് ഫിഫ; ആദ്യ മത്സരം ആതിഥേയരുടേതായി മാറാന്‍ സാധ്യത; ഫിഫ കമ്മിറ്റി ചേര്‍ന്ന് അന്തിമതീരുമാനം

ഖത്തറില്‍ നടക്കുന്ന 2022 ഫുട്‌ബോള്‍ ലോകകപ്പ് മുന്‍പ് തീരുമാനിച്ചതിലും ഒരു ദിവസം മുന്‍പ് തുടങ്ങാന്‍ ആലോചനയുമായി ഫിഫ. ആതിഥേയരായ ഖത്തറും, ഇക്വഡോറും തമ്മില്‍ നവംബര്‍ 20ന് മത്സരം നടത്താന്‍ കഴിയുമോയെന്ന് ഫിഫ പരിശോധിക്കുന്നതായാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും, ആറ് ഭൂഖണ്ഡ സോക്കര്‍ സംഘടനകളുടെ മേധാവികളും അടങ്ങുന്ന കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക.

28 ദിവസത്തെ ടൂര്‍ണമെന്റിന് പകരം 29 ദിവസത്തെ ടൂര്‍ണമെന്റ് എന്ന നിലയിലേക്ക് നീക്കുന്നതിന് ഖത്തര്‍ അധികൃതരും, സൗത്ത് അമേരിക്കന്‍ സോക്കര്‍ സംഘടനയായ കോണ്‍മെബോലും അനുകൂലമാണ്. ഖത്തര്‍, ഇക്വഡോര്‍ സോക്കര്‍ ഫെഡറേഷനുകളുമായും ചര്‍ച്ച നടക്കുന്നുണ്ട്.

നവംബര്‍ 21-നാണ് ലോകകപ്പ് ആരംഭിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. നെതര്‍ലാന്‍ഡ്‌സ്, സെനഗലുമായാണ് ദോഹയില്‍ ആദ്യ മത്സരം. ഖത്തര്‍, ഇക്വഡോര്‍ മത്സരം ഇതേ ദിവസം ആറ് മണിക്കൂറിന് ശേഷമാണ് നിശ്ചയിച്ചിരുന്നത്. ഇതാണ് ഒരു ദിവസം മുന്നോട്ട് നീക്കാന്‍ ആലോചന നടക്കുന്നത്.
Other News in this category



4malayalees Recommends