നടക്കാത്ത കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലും ഭേദം തോല്‍ക്കുന്നതാണ്! ജനങ്ങളെ സോപ്പിടാനില്ലെന്ന് വ്യക്തമാക്കി ഋഷി സുനാക്; എനര്‍ജി ബില്‍ പ്രതിസന്ധിയില്‍ കൂടുതല്‍ പിന്തുണ ഉറപ്പാക്കും; വാറ്റ് കുറച്ച് ആശ്വാസം നല്‍കും; നിലപാടിലുറച്ച് മുന്‍ ചാന്‍സലര്‍

നടക്കാത്ത കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലും ഭേദം തോല്‍ക്കുന്നതാണ്! ജനങ്ങളെ സോപ്പിടാനില്ലെന്ന് വ്യക്തമാക്കി ഋഷി സുനാക്; എനര്‍ജി ബില്‍ പ്രതിസന്ധിയില്‍ കൂടുതല്‍ പിന്തുണ ഉറപ്പാക്കും; വാറ്റ് കുറച്ച് ആശ്വാസം നല്‍കും; നിലപാടിലുറച്ച് മുന്‍ ചാന്‍സലര്‍

ജീവിതച്ചെലവുകള്‍ മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഋഷി സുനാക്. താന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിച്ചേര്‍ന്നാല്‍ ജനങ്ങള്‍ക്ക് അധിക സഹായം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുമെന്നാണ് മുന്‍ ചാന്‍സലറുടെ നിലപാട്.


ടോറി നേതൃപോരാട്ടത്തില്‍ ലിസ് ട്രസിന് എതിരെയാണ് ഋഷി സുനാകിന്റെ മത്സരം. എനര്‍ജി ബില്ലുകളില്‍ ശരാശരി 400 പൗണ്ടിന്റെ വര്‍ദ്ധനവാണ് നേരിടുന്നത്. ട്രഷറിയില്‍ ഇരിക്കവെ ഋഷി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്ക് ശേഷമാണ് ബില്ലുകളില്‍ ഈ വര്‍ദ്ധന വന്നിരിക്കുന്നത്.

പെന്‍ഷന്‍കാര്‍ക്കും, ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്കും കൂടുതല്‍ സഹായം നല്‍കുമെന്നാണ് സുനാകിന്റെ വാഗ്ദാനം. എനര്‍ജി ബില്ലുകളില്‍ വാറ്റ് വെട്ടിക്കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന സഹായം 700 പൗണ്ട് മുതല്‍ 800 പൗണ്ട് വരെ ആകും.

ജീവിതച്ചെലവ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന്റെ പേരിലാണ് സുനാകും, ട്രസും പരസ്പരം പോരടിക്കുന്നത്. ട്രസിന്റെ നികുതി വെട്ടിക്കുറയ്ക്കല്‍ പദ്ധതികള്‍ തികച്ചും സദാചാരവിരുദ്ധമാണെന്നാണ് മുന്‍ ചാന്‍സലര്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നത്. നക്ഷത്രം നോക്കി ഉത്തേജനം നല്‍കാനുള്ള പദ്ധതി രാജ്യത്തെ പണപ്പെരുപ്പ പ്രതിസന്ധിയില്‍ സഹായിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെയ്യാന്‍ സാധിക്കാത്ത തെറ്റായ കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലും ഭേദം താന്‍ മത്സരത്തില്‍ തോല്‍ക്കുന്നത് തന്നെയാണെന്നും സുനാക് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷത്തോടെ എനര്‍ജി ബില്ലുകള്‍ 4200 പൗണ്ടില്‍ എത്തുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് മുന്‍ ചാന്‍സലര്‍ നിലപാട് വ്യക്തമാക്കിയത്. സുനാകിന്റെ കുടുംബങ്ങള്‍ക്ക് നേരിട്ട് പിന്തുണ നല്‍കുന്ന പദ്ധതികള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ട്രസ് ക്യാംപ് പാടുപെടുന്നുണ്ട്.
Other News in this category



4malayalees Recommends