വാഹനമില്ല, നിക്ഷേപമില്ല: മോദിയുടെ ആകെ ആസ്തി 2.23 കോടി; 26 ലക്ഷം വര്‍ധിച്ചു

വാഹനമില്ല, നിക്ഷേപമില്ല: മോദിയുടെ ആകെ ആസ്തി 2.23 കോടി; 26 ലക്ഷം വര്‍ധിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആസ്തി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 26 ലക്ഷത്തിന്റെ വര്‍ധനവാണ് പ്രധാനമന്ത്രിയുടെ ആസ്തിയിലുണ്ടായിട്ടുള്ളത്. ഇതോടെ മോഡിയുടെ ആസ്തി 2.23 കോടിയായി.

ഇതില്‍ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണ്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ 2002 ല്‍ വാങ്ങിയ ഭൂമി ദാനം ചെയ്തതിനാല്‍ സ്ഥാവര സ്വത്തുക്കളൊന്നും പ്രധാനമന്ത്രിയുടെ പേരില്‍ ഇല്ല. ബോണ്ടിലോ ഓഹരികളിലോ മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപമില്ല. സ്വന്തമായി വാഹനവുമില്ല. പക്ഷേ, 1.73 ലക്ഷം രൂപ വിലമതിക്കുന്ന 2 സ്വര്‍ണമോതിരങ്ങളുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫിസ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത വിശദാംശങ്ങള്‍ പ്രകാരം 2022 മാര്‍ച്ച് 31 വരെ അദ്ദേഹത്തിന്റെ ആകെ ആസ്തി 2,23,82,504 രൂപയാണ്. അന്ന് കൈവശം 35,250 രൂപയും പോസ്റ്റ് ഓഫിസില്‍ 9,05,105 രൂപയുടെ നാഷനല്‍ സേവിങ് സര്‍ട്ടിഫിക്കറ്റും 1,89,305 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുമുണ്ട്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് 2.54 കോടി രൂപയുടെ ജംഗമ വസ്തുക്കളും 2.97 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വത്ത് വെളിപ്പെടുത്തിയ 29 കാബിനറ്റ് മന്ത്രിമാരില്‍ ധര്‍മേന്ദ്ര പ്രധാന്‍, ജ്യോതിരാദിത്യ സിന്ധ്യ, ആര്‍കെ സിങ്, ഹര്‍ദീപ് സിങ് പുരി, പര്‍ഷോത്തം റൂപാല, ജി കിഷന്‍ റെഡ്ഡി എന്നിവരും ഉള്‍പ്പെടുന്നു.

Other News in this category



4malayalees Recommends