യുകെയില്‍ താപനില ഉയരുന്നു ; ചൂട് 36 ഡിഗ്രി വരെ ഉയര്‍ന്നേക്കും ; കഴിഞ്ഞ മാസം റെക്കോര്‍ഡ് ഭേദിച്ച ചൂടിലേക്ക് എത്തിയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ്

യുകെയില്‍ താപനില ഉയരുന്നു ; ചൂട് 36 ഡിഗ്രി വരെ ഉയര്‍ന്നേക്കും ; കഴിഞ്ഞ മാസം റെക്കോര്‍ഡ് ഭേദിച്ച ചൂടിലേക്ക് എത്തിയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ്
യുകെയില്‍ താപനില ഉയരുന്നു. ചൂട് 36 ഡിഗ്രിവരെ ഉയരുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം 40 ഡിഗ്രിവരെ താപനില ഉയര്‍ന്നിരുന്നു.മിക്ക ഭാഗത്തും ചൂട് ജനജീവിതത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രിയിലും ചൂട് കാലാവസ്ഥ തുടരും.

ഗതാഗത സംവിധാനങ്ങളേയും തൊഴില്‍ മേഖലയിലും ചൂട് ബാധിച്ചേക്കും. ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കും. ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗത്തിലും ജല ഉപയോഗത്തിലും കരുതല്‍ വേണ്ട സമയമാണിത്.

ഹീറ്റ് അലര്‍ട്ട് നല്‍കി യുകെ ഹെല്‍ത്ത് സെക്യൂരിറ്റിയും വരും ദിവസത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും പല ഭാഗത്തും 30 ഡിഗ്രി താപനിലയെത്തിയതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ പലയിടത്തും വരള്‍ച്ചയുണ്ടാകുകയാണ്. മൂന്നു മാസത്തേക്ക് നദികളില്‍ ജലത്തിന്റെ തോത് കുറയും. പ്രതീക്ഷിച്ചിരുന്ന മഴയേക്കാള്‍ മൂന്നു ഇഞ്ച് കൂടി ലഭിച്ചാലേ പ്രതിസന്ധി തരണം ചെയ്യാനാകൂ.

നാലോളം ജല വിതരണ കമ്പനികളാണ് ഹോസ് പൈപ്പ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടത്തും ചൂട് പ്രകൃതിയെ സാരമായി ബാധിച്ചുകഴിഞ്ഞു. അഗ്നിബാധ ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ബാര്‍ബിക്യൂ പാര്‍ട്ടികള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

Other News in this category



4malayalees Recommends