ഹൂസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍
ഹൂസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍ 2022 ഓഗസ്റ്റ് 12, 13, 14 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. 12 ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്‌കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.തോമസ് മാത്യൂ (വികാരി, സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക, ചിക്കാഗോ) നേതൃത്വം നല്‍കും.

13 ന് ശനിയാഴ്ച രാവിലെ 9 മണിമുതല്‍ 3 മണിവരെ നടക്കുന്ന ഹൂസ്റ്റണ്‍ റീജിയണ്‍ OCYM യുവജന സംഗമത്തില്‍ റവ.ഫാ. ജേക്കബ് അനീഷ് വര്‍ഗീസ് (മുംബൈ) മുഖ്യ പ്രഭാഷകനായിരിക്കും. ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും.

വൈകിട്ട് 6.00 മണിക്ക് സന്ധ്യാ നമസ്‌കാരവും, തുടര്‍ന്ന് വചന ശുശ്രൂഷയും, റാസയും, നേര്‍ച്ചവിളമ്പും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.ഡോ. ഐസക് ബി.പ്രകാശ് (വികാരി, സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തോഡോക്‌സ് ഇടവക, ഹൂസ്റ്റണ്‍) നേതൃത്വം നല്‍കും.

14ന് രാവിലെ 8.30 ന് പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം വെരി റവ. ജേക്കബ് ജോണ്‍സ് കോര്‍ എപ്പിസ്‌കോപ്പ (ചിക്കാഗോ) റവ. ഫാ.ജോണ്‍ മാത്യു (ഡാളസ് ), ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നുവരുടെ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും, ഭക്തിനിര്‍ഭരമായ റാസയും, നേര്‍ച്ചവിളമ്പും നടക്കും. ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ആഭയം പ്രാപിച്ചു അനുഗ്രഹീതരാകുവാന്‍ കതൃനാമത്തില്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം അറിയിച്ചു. ശ്രി.എറിക് മാത്യു (ട്രഷറര്‍), ശ്രീ.ഷാജി പുളിമൂട്ടില്‍ (സെക്രട്ടറി), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങള്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിവരുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്


ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 7703109050


ശ്രി.എറിക് മാത്യു (ട്രഷറര്‍) 4433149107


ശ്രീ.ഷാജി പുളിമൂട്ടില്‍ (സെക്രട്ടറി) 8327755366


Other News in this category4malayalees Recommends